Home America കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

0 second read
0
0
3

വിച്ചിറ്റ,കൻസാസ്: അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തെ വിച്ചിറ്റയിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഒരു പിക്കപ്പ് ട്രക്ക് കളിസ്ഥലത്തേക്ക് പാഞ്ഞുകയറി. അപകടത്തിൽ ആറുവയസ്സുകാരനായ ഒരു ബാലനും 35 വയസ്സുള്ള ഒരാളും മരിച്ചു. അഞ്ച് മുതൽ 68 വയസ്സുവരെയുള്ള 11 പേർക്ക് പരിക്കേറ്റു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. 34 വയസ്സുള്ള വനിതാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മനഃപൂർവം കളിസ്ഥലത്തേക്ക് ഓടിച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
അപകടം നടന്ന ഉടൻ സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ സഹായിക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ് അപകടത്തിന് പിന്നിലെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ. നവംബർ മൂന്നിന…