North America പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് By Ayyappadas Kumbalathu Posted on September 6, 2026 0 second read 0 0 6 വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനവും അതിസംരക്ഷിതവുമായ ഭൂഗർഭ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുനേരേ ആക്രമണങ്ങൾ പുനരാരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭീഷണി. പിക്ആക്സിൽ പല പ്രവർത്തനങ്ങളും നടക്കുന്നതായി യു.എസ്. കണ്ടെത്തിയിട്ടുണ്ടെന്നും നിലയം രഹസ്യാന്വേഷണവിഭാഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ട്രംപ് പറഞ്ഞു. “പിക്‌ആക്സിൽ ആരൊക്കെ നീങ്ങുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഇറാനിലുടനീളം എവിടെയൊക്കെ ആരൊക്കെ നീങ്ങുന്നുണ്ടെന്നതും വ്യക്തമാണ്. എന്തെങ്കിലും മോശമായി സംഭവിച്ചാൽ, ഞങ്ങൾ അവരെ ആക്രമിക്കും; ശക്തമായിത്തന്നെ അടിക്കും” – ട്രംപ് പറഞ്ഞു.
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ് വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. …