America കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു By Ayyappadas Kumbalathu Posted on October 18, 2026 0 second read 0 0 4 വിച്ചിറ്റ,കൻസാസ്: അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തെ വിച്ചിറ്റയിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഒരു പിക്കപ്പ് ട്രക്ക് കളിസ്ഥലത്തേക്ക് പാഞ്ഞുകയറി. അപകടത്തിൽ ആറുവയസ്സുകാരനായ ഒരു ബാലനും 35 വയസ്സുള്ള ഒരാളും മരിച്ചു. അഞ്ച് മുതൽ 68 വയസ്സുവരെയുള്ള 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. 34 വയസ്സുള്ള വനിതാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മനഃപൂർവം കളിസ്ഥലത്തേക്ക് ഓടിച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അപകടം നടന്ന ഉടൻ സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ സഹായിക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ് അപകടത്തിന് പിന്നിലെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു
ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കും യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉപദേഷ്ടാവ് പദവിയും …