ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയിൽ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതൽ ശക്തിയാർജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ ഇന്നു വൈകിട്ടോടെ അറിയാം. ബുധനാഴ്ച ഇടുക്കിയിൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, … Read More
വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകാനായിരുന്നു വിജിലൻസ് നീക്കം. എന്നാൽ കൂടിയാലോചനകൾക്കു ശേഷം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും റെയ്ഡ് വിവരങ്ങൾ പുറത്തുവിടരുതെന്നും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അവധിയിലുള്ള സുധേഷ് കുമാർ ഉടൻ തിരിച്ചെത്തണമെന്നു സർക്കാരും ആവശ്യപ്പെട്ടു. റെയ്ഡ് വിവാദമാവുകയും ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു വിജിലൻസിന്റെ ചുവടുമാറ്റം. കെഎസ്എഫ്ഇ മന്ത്രി തോമസ് ഐസക്കിന്റെയും … Read More