റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?; റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?; അണ്വായുധങ്ങളേക്കാള്‍ അപകടകാരികളെക്കുറിച്ചറിയാം സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങള്‍. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാന്‍ സാധിക്കും.എന്നാല്‍ ജൈവായുധങ്ങള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിര്‍ത്തികളിലേക്കുള്‍പ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാന്‍, ഉത്തര കൊറിയ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ … Read More
നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി അബുജ ∙ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത്, കൊശോബെ ഗ്രാമത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം നാൽപതിലധികം പേരെ ഭീകരർ കഴുത്ത് വെട്ടിക്കൊന്നു. ബൊക്കോ ഹറാം അംഗങ്ങളാണു ഭീകരരെന്നാണ് സൂചന. തങ്ങളുടെ പ്രദേശത്തു വന്നു പ്രശ്നമുണ്ടാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത ഒരു ബൊക്കോ ഹറാം ഭീകരനെ കഴിഞ്ഞ വെള്ളിയാഴ്ച കർഷകർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതിന്റെ പ്രതികാരനടപടിയായിട്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് അനുമാനം. Read More
ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ ടെഹ്റാൻ ∙ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം ഫക്രിസാദെഹിന്റെ വാഹനത്തെ പിന്തുടർന്ന് അദ്ദേഹത്തെ വധിച്ചത്. ഇറാന്റെ രഹസ്യ ആണവപദ്ധതി നയിക്കുന്നതു ഫക്രിസാദെഹ് ആണെന്നാണ് ഇസ്രയേലും പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളും വിശ്വസിക്കുന്നത്. എന്നാൽ, ഇറാന് ആണവായുധം ഇല്ലെന്ന് ആവർത്തിച്ച ഖമനയി, ഫക്രിസാദെഹ് ചുമതല വഹിച്ചിരുന്ന പദ്ധതികൾ തുടരുമെന്നും പ്രഖ്യാപിച്ചു. കൊലപാതകത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചതിനു പിന്നാലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ വർധിപ്പിച്ചു. സംഘർഷം … Read More