കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുരുതിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും . പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെസ്ലൻ, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും … Read More
ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്സോഫീസിൽ റെക്കോർഡ് തീർത്തപ്പോൾ അത് തന്റെയും തലവര മാറ്റുമെന്ന് അൻസിബ ചിന്തിച്ചു. എന്നാൽ ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്ന് പറയുന്നു താരം. അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അൻസിബ സിനിമാഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാവാൻ അൻസിബയെ ക്ഷണിക്കുന്നതും. താരത്തിന്റെ ഭാഷയിൽ … Read More