World ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 7 ബെർലിൻ: ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ജോലിക്കായി ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് നോവ ജര്‍മനിയിലേക്ക് പോയത്. കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബോഹൂം നഗരത്തിലെ ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് അപകടം. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് മന്ത്രി പി. സി. വിഷ്ണുനാഥ് സഹായം ഉറപ്പുനൽകി. നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിൽ വെടിവയ്പ് : 4 പേർ കൊല്ലപ്പെട്ടു വാഷിങ്ടൻ: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 …