ജാഗ്രത തുടരണം: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങളോട് ഡബ്യുഎച്ച്ഒ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്യുഎച്ച്ഒ) മുന്നറിയിപ്പ്. കേസുകളുടെ എണ്ണവും രോഗവ്യാപനതോതും കുറയുന്നത് ആശ്വാസകരമാണെങ്കിലും വിശ്രമിക്കാന്‍ നേരമായിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജെന്‍സീസ് പ്രോഗ്രാം ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വൈറസ് നിയന്ത്രണത്തിലാക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ നിന്ന് സ്ഥിരമായി ലോക്ഡൗണില്‍ തുടരേണ്ട സാഹചര്യത്തിലോട്ടുള്ള പോക്ക് തടയണമെന്നും വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. ലോകത്താകെ 62.1 ദശലക്ഷം പേര്‍ക്കാണ് കോവിഡ്19 ഇതേ വരെ ബാധിച്ചത്. 14.5 ലക്ഷം പേര്‍ രോഗം മൂലം മരണപ്പെട്ടു. 13.3 ദശലക്ഷം കേസുകളുമായി … Read More
വാക്‌സീന്‍ പടിവാതില്‍ക്കല്‍; ഇന്ത്യയ്ക്ക് വിലങ്ങ് തടിയാകുമോ ശീതീകരണ സംവിധാനം ? വിതരണം ആരംഭിക്കാന്‍ അവസാന വട്ട അനുമതികളും കാത്ത് ഒന്നിലധികം കോവിഡ് വാക്‌സീനുകള്‍ ഇന്ത്യയുടെ പടിവാതിൽക്കല്‍ തന്നെയുണ്ട്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന മറ്റൊരു പ്രശ്‌നമുണ്ട്. വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം. വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്. 100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം … Read More