World ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ By Ayyappadas Kumbalathu Posted on October 14, 2026 0 second read 0 0 9 Pope Leo XIV looks out to the crowd from the central balcony of St. Peter’s Basilica at the Vatican as he leads the midday recitation of the “Regina Coeli” prayer for the first time May 11, 2025. (CNS photo/Lola Gomez) ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യാനായി റോമിലെ ജമെല്ലി ആശുപത്രിയില്‍ മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കാന്‍സര്‍ സ്ഥിരീകരണം. ടിഷ്യു പരിശോധനയിലാണ് (Biopsy) കാൻസർ ബാധ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ മാര്‍പാപ്പ ഒരാഴ്ച ആശുപത്രിയിൽ തുടരും. 20 വരെയുളള പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകത്തെ അറിയിച്ചത്. ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും മാര്‍പാപ്പ അറിയിച്ചിരുന്നു. രോഗം വളരെ നേരത്തെ കണ്ടെത്തിയെന്നും അത് ഒരു പ്രത്യേക ഭാഗത്ത് മാത്രമായി പരിമിതമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ മുഴ ശ്വാസകോശ കാന്‍സറിന്റെ ഭാഗമായിരുന്നെന്നത് കൂടുതല്‍ ആശങ്കയാവുകയാണ്.
റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
നിർമിതബുദ്ധി, അർധചാലക വിതരണശൃംഖല സുരക്ഷാ കരാർ; യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇന്ത്യയും ന്യൂഡൽഹി: നിർമിതബുദ്ധി (എഐ), അർധചാലകങ്ങൾ, നിർണായക സാങ്കേതികവിദ്യകൾ എന്നിവയുടെ വിതരണശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള പുതിയ അന്താരാഷ്ട്ര കരാറിൽ …