World റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 ന് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളും സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട് വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി …