World സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 4 ഡൽഹി: ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ അപലപിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്നോണമാണ് സർവീസുകൾ നിർത്തിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം വിലയിരുത്തി വരികയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ട്. …