America നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പ് നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 4 വാഷിങ്ടൺ : സ്വന്തം രാജ്യവുമായി ബന്ധമില്ലാത്ത മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നാടുകടത്തലിനെതിരെ പ്രതികരിക്കാൻ അവസരവും നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി. നാടുകടത്തപ്പെടുന്ന രാജ്യത്ത് പീഡനമോ മറ്റ് ഗുരുതരമായ അപകടങ്ങളോ നേരിടേണ്ടിവരുമെന്ന് ഭയപ്പെടുന്നവർക്ക് അത് ചോദ്യം ചെയ്യാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി. യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫസ്റ്റ് സർക്യൂട്ടിലെ മൂന്നംഗ ബെഞ്ചാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നയത്തിനെതിരെ ഏകകണ്ഠമായി വിധി പറഞ്ഞത്. മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുമ്പോൾ വളരെ കുറച്ച് മുൻകൂർ അറിയിപ്പ് നൽകിയാൽ മതിയെന്ന ഭരണകൂട നയമാണ് കോടതി റദ്ദാക്കിയത്. “ഒരു രാജ്യത്ത് പീഡനം നേരിടുമെന്ന ഭയത്തിന്റെ പേരിൽ അവിടേക്ക് നാടുകടത്തുന്നത് ചോദ്യം ചെയ്യാനുള്ള അവകാശത്തിന് അർഥമുണ്ടാകണമെങ്കിൽ, നാടുകടത്താൻ ഉദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പും അതിനെ ചോദ്യം ചെയ്യാനുള്ള ഫലപ്രദമായ അവസരവും ലഭിക്കണം,” സർക്യൂട്ട് ജഡ്ജി സേത്ത് അഫ്രെയിം വിധിയിൽ പറഞ്ഞു. സ്വന്തം പൗരത്വമുള്ള രാജ്യമല്ലാത്തതും കുടുംബമോ മറ്റ് ബന്ധങ്ങളോ ഇല്ലാത്തതുമായ മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെയാണ് മൂന്നാം രാജ്യ നാടുകടത്തൽ എന്ന് പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രംപ് ഭരണകൂടം ഈ രീതി വ്യാപകമാക്കിയിട്ടുണ്ട്. ലൈബീരിയ, ഘാന, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനായി കരാറുകളിലും ഏർപ്പെട്ടു.ഭരണകൂടത്തിന്റെ കുടിയേറ്റ നടപടികളുടെ ഭാഗമായി ഏകദേശം 25,000 പേരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തിയതായാണ് റിപ്പോർട്ട്.
വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ …