Kerala വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം By Ayyappadas Kumbalathu Posted on September 14, 2026 0 second read 0 0 11 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടി. അതേസമയം, പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതിക്ക് കേന്ദ്ര വിഹിതം അനുവദിച്ചു. ഇന്ന് രാത്രി മുതൽ ഈ വൈദ്യുതി ലഭ്യമായിത്തുടങ്ങും. ഡിസംബർ 31 വരെ ലഭ്യത തുടരും. സംസ്ഥാന സർക്കാരിൻ്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എത്ര ഉയർന്ന തുക നൽകിയും വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. നിലവിൽ പണത്തിനല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻടിപിസി ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഉയർന്ന വില കൊടുത്തായാലും വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ട്രംപിന്റെ ഗോൾഫ് കോഴ്സ് നവീകരണ പദ്ധതിക്ക് കോടതിയുടെ താൽക്കാലിക തടസ്സം; ചരിത്രപ്രധാന പാർക്ക് അടച്ചുപൂട്ടരുതെന്ന് ഉത്തരവ്
ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സ്റ്റാർഷിപ്പിനെ റോക്കറ്റ് ടവറിന്റെ കൈകൾ പിടിച്ചെടുത്തു; ചരിത്രനേട്ടവുമായി സ്പേസ് എക്സ്
ഇറാനെതിരായ പുതിയ ആക്രമണത്തിന് സാധ്യത കുറവെന്ന് ട്രംപ്; സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സൈനിക നടപടി ഒഴിവാക്കും
സി.എം.ആർ.എൽ-എക്സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം …