എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം ടൊറന്റോ∙ മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) കുട്ടികൾക്കായി മുത്തശ്ശിക്കഥ പറയൽ മൽസരം ഒരുക്കുന്നു. ഓൺലൈൻ മൽസരത്തിൽ ഒന്നു മുതൽ 12 വരെ ഗ്രേഡിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഇന്നു മുതൽ ഡിസംബർ അഞ്ചു വരെയാണ് മാതൃഭാഷാ വാരാചരണം. മലയാളഭാഷയും സംസ്കാരവും പുതുതലമുറയ്ക്കിടയിലും പ്രചരിപ്പിക്കുകയെന്നതാണ് മാതൃഭാഷാ വാരാചരണത്തിന്റെയും മുത്തശ്ശിക്കഥ പറയൽ മൽസരത്തിന്റെയും ലക്ഷ്യമെന്ന് പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു. ഗ്രേഡ് ഒന്നു മുതൽ അഞ്ച്, ആറ് മുതൽ എട്ട്, ഒൻപത് മുതൽ 12 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മൽസരം. ഓരോ … Read More
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ഷിക്കാഗോ∙ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് കോവിഡ് 19-ന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നു. സമ്മേളനത്തിന്റെ പ്രാരംഭമായി പ്രാര്‍ത്ഥനാശുശ്രൂഷകളും തുടര്‍ന്ന് പൊതുസമ്മേളനവും, നയന മനോഹരങ്ങളായ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, മാര്‍ ജോയി ആലപ്പാട്ട് പിതാവും ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കും. ആഘോഷങ്ങളുടെ നടത്തിപ്പിനായി റവ. ഷിബി വര്‍ഗീസ് (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ് (ജനറല്‍ കണ്‍വീനര്‍), … Read More