America ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 വാഷിംഗ്ടൺ : താൻ ഒരു അഭിഭാഷകയാണെന്ന് അവകാശപ്പെടുകയും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അറ്റോർണി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് ഒടുവിൽ സമ്മതിച്ചു. കൺസർവേറ്റീവ് കമന്റേറ്ററായ ജാക്ക് പോസോബിയക്കുമായി നടത്തിയ അഭിമുഖത്തിലാണ് കേറ്റി ഈ വെളിപ്പെടുത്തൽ നടത്തിയത്. 2011-ൽ കാലിഫോർണിയയിലെ ബാർ പരീക്ഷയിൽ കേറ്റി പരാജയപ്പെട്ടുവെന്നും, പിന്നീട് അവർ താമസിച്ച മറ്റ് യു.എസ് സംസ്ഥാനങ്ങളിലൊന്നും പരീക്ഷ പാസായിട്ടില്ലെന്നും ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ സ്ഥിരീകരണം. പെപ്പർഡൈൻ യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളിൽ നിന്നാണ് കേറ്റി നിയമ ബിരുദം നേടിയത്. കാലിഫോർണിയയിൽ ബാർ പരീക്ഷ എഴുതിയ സമയത്ത് വിവാഹത്തിരക്കുകളിലും, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ചൈനയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു താനെന്ന് കേറ്റി പറഞ്ഞു. ഇതുകാരണമാണ് പരീക്ഷയിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയത്. ചൈനയിലെ തന്റെ കോർപ്പറേറ്റ് നിയമ സംബന്ധിയായ ജോലികൾക്ക് ഈ പരീക്ഷ പാസാകേണ്ടതില്ലായിരുന്നു എന്നും അവർ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം …