അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ ഫിലഡൽഫിയ :മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിൻ്റെ സന്ദർശനം. ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ … Read More
പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനവും അതിസംരക്ഷിതവുമായ ഭൂഗർഭ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുനേരേ ആക്രമണങ്ങൾ പുനരാരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭീഷണി. പിക്ആക്സിൽ പല പ്രവർത്തനങ്ങളും നടക്കുന്നതായി യു.എസ്. കണ്ടെത്തിയിട്ടുണ്ടെന്നും നിലയം രഹസ്യാന്വേഷണവിഭാഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ട്രംപ് പറഞ്ഞു. “പിക്‌ആക്സിൽ ആരൊക്കെ നീങ്ങുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഇറാനിലുടനീളം എവിടെയൊക്കെ ആരൊക്കെ നീങ്ങുന്നുണ്ടെന്നതും വ്യക്തമാണ്. എന്തെങ്കിലും മോശമായി സംഭവിച്ചാൽ, ഞങ്ങൾ അവരെ ആക്രമിക്കും; ശക്തമായിത്തന്നെ അടിക്കും” – ട്രംപ് പറഞ്ഞു. Read More
യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ് വാഷിങ്ടൻ : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ യുഎസ് നുണ പരിശോധനയ്ക്ക് വിധേയരാക്കി. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം യുഎസിന്റെ ആയുധ ശേഖരത്തിൽ വൻ കുറവ് വന്നതുൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉന്നത സൈനിക ഉദ്യോഗസ്ഥരെയും യുഎസ് മിലിട്ടറിയുടെ ജോയിന്റ് സ്റ്റാഫിലെ ജീവനക്കാരെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിലായിരുന്നു കൂട്ട നുണ പരിശോധന. യുഎസിന്റെ ആയുധ ശേഖരത്തിൽ … Read More
കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍ ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഉദ്യോഗസ്ഥനും നല്‍കിയ നോട്ടീസ് പ്രകാരം, ബൈഡന്‍ ഭരണകൂടം യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടികൂടിയ നൂറുകണക്കിന് കുടിയേറ്റക്കാരെ വരും ആഴ്ചകളില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അയച്ച നോട്ടീസ് പ്രകാരം ഹൂസ്റ്റണിലും ബാള്‍ട്ടിമോറിലുമായി ഓരോ സ്ഥലത്തും 100 മുതല്‍ 200 വരെ അവിവാഹിതരെ ഉള്‍പ്പെടുത്തി, 120 ദിവസത്തെ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനാണ് പദ്ധതി. ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷനായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് പ്രതിദിനം ഓരോ … Read More
ജോ ബൈഡന്റെ ആദ്യ വര്‍ഷം ജോ ബൈഡന്റെ ആദ്യ വര്‍ഷം: ജില്‍ ബൈഡന് പറയാനുള്ളത് ജയ്ഹിന്ദ് വാര്‍ത്ത ബ്യൂറോ പ്രസിഡന്റ് ജോ ബൈഡന്റെ ടീമിലെ പ്രധാന അംഗമെന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പ്രഥമ വനിതയായ ജില്‍ ബൈഡന്‍ അനുഭവങ്ങളെ കുറിച്ച് വാചാലയാവുകയാണ്. താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു രോഗ ശുശ്രൂശകയുടെ റോള്‍ ലഭിച്ചെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഒരു രാഷ്ട്രം എന്ന നിലയില്‍ അമേരിക്ക പലതിനെയും അംഗീകരിച്ചു അഭിമുഖീകരിച്ചു. കൊളറാഡോയിലെ ലൂയിസ്വില്ലെയിലെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചതിന് ശേഷം ലാസ് വെഗാസ് ഹോട്ടലിലെ നീന്തല്‍ക്കുളത്തിന് സമീപം ഇരുന്നുകൊണ്ട് ജില്‍ ബൈഡന്‍ മനസ്സ് … Read More
വിദേശത്ത് നിന്ന് നികുതി ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ അറിയാന്‍ 2021 കടന്നുപോയിരിക്കുന്നു. 2022 തുടങ്ങുകയാണ്. അവധിക്കാലത്തിനു വിരമായിരിക്കുന്നു. വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍, പ്രദേശികരെ പോലെ തന്നെ എല്ലാ വര്‍ഷവും യുഎസ് ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. താരതമ്യേന വിദേശത്തുള്ളവര്‍ക്ക് ഈ പ്രക്രിയ സങ്കീര്‍ണ്ണവുമാണ്. 2022-ല്‍ വിദേശത്ത് നിന്ന് യുഎസ് നികുതികള്‍ ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ അറിയേണ്ട വസ്തുതകള്‍ നോക്കാം. മാറ്റമില്ലാതെ തുടരുന്നത് വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ക്ക് യുഎസ് നികുതികള്‍ ഫയല്‍ ചെയ്യേണ്ടത്തിന്റെയും വിദേശ അക്കൗണ്ടുകള്‍, ആസ്തികള്‍, ബിസിനസ്സുകള്‍ എന്നിവ റിപ്പോര്‍ട്ടുചെയ്യേണ്ടത്തിന്റെയും അനിവാര്യത മാറ്റമില്ലാതെ തുടരുന്നു. നികുതിയേ സംബന്ധിക്കുന്ന നിയമങ്ങളില്‍ പ്രസിഡന്റ് ബൈഡന്‍ വരുത്തിയ … Read More
കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത് ബീമൗണ്ട് (ടെക്സസ്) ∙ ഡൗൺടൗൺ ബീമോണ്ടിൽ നിന്നും കാർ ചേയ്സിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതശരീരം ഹൂസ്റ്റണിൽ നിന്നുള്ള യുവതി ബ്രിയാന ടിയറ ജോൺസന്റേതാണെന്ന് (28) ഹൂസ്റ്റൺ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിക്ടർ കാംബൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 28 ശനിയാഴ്ച രാവിലെ 7.45 നായിരുന്നു സംഭവം. അതിവേഗതയിൽ പോയിരുന്ന വൈറ്റ് ഹോണ്ട കാറിനെ ഹൂസ്റ്റണിൽ നിന്നും 85 മൈൽ കിഴക്കുള്ള ബ്യുമോണ്ടിൽ പൊലീസ് പിന്തുടരുകയായിരുന്നു. ഹോണ്ട കാർ കാംപല്ലിനു സമീപം ചർച്ചിന്റെ ഉടമസ്ഥതയിലുള്ള … Read More
പാക്ക് ഭീകരർക്കെതിരെ ന്യൂയോർക്ക് പാക്കിസ്ഥാൻ കോൺസുലേറ്റിനു മുമ്പിൽ പ്രതിഷേധം ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണത്തിന്റെ 12–ാം വാർഷികത്തോടനുബന്ധിച്ചു ന്യൂയോർക്കിലെ ഇന്ത്യൻ അമേരിക്കൻ വംശജൻ പാക്കിസ്ഥാൻ കോൺസുലേറ്റിനു മുമ്പിൽ പ്രതിഷേധപ്രകടനം നടത്തി. മുംബൈ ആക്രമണത്തിൽ ഇസ്‌ലാമാബാദിന്റെ പങ്കിനെക്കുറിച്ച് പ്രകടനത്തിൽ പങ്കെടുത്തവർ ശക്തമായി പ്രതിഷേധിച്ചു. സ്റ്റോപ് പാക്ക് ടെററിസം എന്ന പ്ലക്കാർഡുകൾ പിടിച്ചു കോൺസുലേറ്റിനു മുമ്പിൽ നിന്നു പ്രതിഷേധക്കാർ പാക്കിസ്ഥാൻ സ്പോൺസർ ഭീകരാക്രമണം ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു. Read More
ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു ജോയിച്ചന്‍ പുതുക്കുളം ന്യുയോര്‍ക്ക്: കഴിഞ്ഞ ആഴ്ച്ച അമേരിക്കയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി ബീ ക്വിസ് കോബറ്റീഷന്‍ റീജണല്‍ ഫൈനല്‍സില്‍ മലയാളിയായ ഒന്‍പതാം ക്ലാസുകാരന്‍ മാത്യു സി. മാമ്മന്‍ വിജയിയായി. ലോംഗ് ഐലന്‍ഡിലെ ലെവിടൗണ്‍ ഐലന്‍ഡ് ട്രീസ് ഹൈയ്‌സ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്പ്രിംഗില്‍ ഷിക്കാഗോയില്‍ നടക്കേണ്ടിയിരുന്ന റീജണല്‍ ഫൈനല്‍ മല്‍സരം കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ലോകചരിത്രം ആസ്പദമാക്കി ബസ്സര്‍ റൗണ്ടുകള്‍ ഒരുക്കിയാണ്ഹിസ്റ്ററി ബീ മല്‍സരം നടന്നത്. ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകളില്‍ പല റൗണ്ടുകളിലായി നടന്ന മല്‍സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളോട് മാറ്റുരച്ചാണ് മാത്യു … Read More