ഇനി മത്സരിക്കാനില്ല,കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കൊടിക്കുന്നിൽ സുരേഷ് ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ ഭാഗമായി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയിൽ എംപിയോ എംഎൽഎയോ പിസിസി അധ്യക്ഷനാകാൻ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിർണായക പ്രഖ്യാപനവും കൊടിക്കുന്നിൽ സുരേഷ് നടത്തി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് താൻ ഒരിക്കലും ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാവേലിക്കര … Read More
ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്നു, സ്ഥിതി തുടങ്ങിയവയാണ് സംവിധാനംചെയ്ത പ്രധാന ചിത്രങ്ങൾ. ഇതിൽ സായാഹ്നം ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആർ. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവർമ്മയുടെ ചില അപൂർവ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ ‘സ്ഥിതി’ വളരെയധികം … Read More
അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ ഫിലഡൽഫിയ :മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിൻ്റെ സന്ദർശനം. ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ … Read More
പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനവും അതിസംരക്ഷിതവുമായ ഭൂഗർഭ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുനേരേ ആക്രമണങ്ങൾ പുനരാരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭീഷണി. പിക്ആക്സിൽ പല പ്രവർത്തനങ്ങളും നടക്കുന്നതായി യു.എസ്. കണ്ടെത്തിയിട്ടുണ്ടെന്നും നിലയം രഹസ്യാന്വേഷണവിഭാഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ട്രംപ് പറഞ്ഞു. “പിക്ആക്സിൽ ആരൊക്കെ നീങ്ങുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഇറാനിലുടനീളം എവിടെയൊക്കെ ആരൊക്കെ നീങ്ങുന്നുണ്ടെന്നതും വ്യക്തമാണ്. എന്തെങ്കിലും മോശമായി സംഭവിച്ചാൽ, ഞങ്ങൾ അവരെ ആക്രമിക്കും; ശക്തമായിത്തന്നെ അടിക്കും” – ട്രംപ് പറഞ്ഞു. Read More
യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ് വാഷിങ്ടൻ : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ യുഎസ് നുണ പരിശോധനയ്ക്ക് വിധേയരാക്കി. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം യുഎസിന്റെ ആയുധ ശേഖരത്തിൽ വൻ കുറവ് വന്നതുൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉന്നത സൈനിക ഉദ്യോഗസ്ഥരെയും യുഎസ് മിലിട്ടറിയുടെ ജോയിന്റ് സ്റ്റാഫിലെ ജീവനക്കാരെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിലായിരുന്നു കൂട്ട നുണ പരിശോധന. യുഎസിന്റെ ആയുധ ശേഖരത്തിൽ … Read More
റഷ്യ യുക്രെയ്നെതിരേ ജൈവായുധം പ്രയോഗിച്ചോ?; റഷ്യ യുക്രെയ്നെതിരേ ജൈവായുധം പ്രയോഗിച്ചോ?; അണ്വായുധങ്ങളേക്കാള്‍ അപകടകാരികളെക്കുറിച്ചറിയാം സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങള്‍. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാന്‍ സാധിക്കും.എന്നാല്‍ ജൈവായുധങ്ങള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിര്‍ത്തികളിലേക്കുള്‍പ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാന്, ഉത്തര കൊറിയ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ … Read More
ബോണ്ട് മാര്‍ക്കറ്റ് നല്കുന്ന മുന്നറിയിപ്പ്; ബോണ്ട് മാര്‍ക്കറ്റ് നല്കുന്ന മുന്നറിയിപ്പ്; മാന്ദ്യകാലം വരുന്നു? ന്യൂയോര്‍ക്ക്: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുണ്ടായ മിക്കവാറും എല്ലാ മാന്ദ്യവും കൃത്യമായി പ്രവചിച്ചു മുന്നറിയിപ്പു തന്നിരുന്ന മേഖലയാണ് ബോണ്ട് മാര്‍ക്കറ്റ്. ഇപ്പോഴും ഈ ബോണ്ട് മാര്‍ക്കറ്റ് ഒരു സൂചന നല്‍കുന്നുണ്ട്. യുഎസ് ട്രഷറി കുത്തനെ താഴേക്കു പോകുമെന്നതിന്റെ സൂചന (ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ്). മുമ്പിലുള്ള ഭാവിയെക്കുറിച്ച് നിക്ഷേപകര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നുവെന്നതിന്റെ സൂചനയായാണ് ഈ ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വിനെ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഈ കര്‍വ് ഇതുവരെ എതിര്‍ദിശയിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ … Read More
കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ; കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യണ്‍ വാഷിംഗ്ടണ്‍ ഡി.സി : കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആഗോള മരണസംഖ്യ 6 മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോണ്‍ ഹോപ്കിന്‍സ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാര്‍ച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് . അമേരിക്കയില്‍ ഇത് വരെ 957000 മരിച്ചതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാലിഫോര്‍ണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം … Read More
ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് വീസയ്ക്കോ ഇബി2 വിഭാഗത്തില്‍ സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റിനോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീട്ടിയതോടെയാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്സിഐഎസ്) നിന്നുള്ള പുതിയ നിര്‍ദേശം വരുന്നത്. വാഷിംഗ്ടണ്‍: ഇബി2 വിഭാഗത്തില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി. ഈ വിഭാഗത്തില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള മുന്‍ഗണനാ തീയതിയില്‍ അംഗീകൃത കുടിയേറ്റ വീസ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഏപ്രിലില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കണമെന്നാണ് … Read More
ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു; ആമസോണ്‍ മഴക്കാടുകള്‍ അപകടകരമായ അവസ്ഥയിലേക്ക് ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍. പ്രകൃതിയെ ഇന്നും ഇങ്ങനെയൊക്കെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ കാടുകളുടെ സാന്നിധ്യം തന്നെയാണ് പ്രധാന പങ്കു വഹിക്കുന്നതും.അതുകൊണ്ടു തന്നെ മനുഷ്യന് ഇന്നും ഭൂമിയില്‍ ജീവിക്കുന്നതിന്റെ ക്രെഡിറ്റും മരങ്ങള്‍ക്കും കാടുകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തു വിടുന്നു എന്നതിലുപരിയായി പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും കാടുകളുടെ പങ്ക് നിസ്തുലമാണ്. നമ്മുടെ ഭൂമിയുടെ 31 ശതമാനവും കാടുകളാണ്. അതായത് ആകെ വിസ്തൃതിയില്‍ 4.06 ബില്യണ്‍ ഹെക്ടര്‍ സ്ഥലമാണ് കാടിനായുള്ളത്. എന്നാല്‍, ആമസോണ്‍ മഴക്കാടുകള്‍ … Read More
ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് …