Home News കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

0 second read
0
0
1

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം. നാല് പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഒരു സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരൻ, രണ്ട് ഇറ്റാലിയൻ പൗരന്മാർ, ഒരു പാകിസ്താൻ പൗരൻ എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി.

ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്ക്. കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ ശത്രുതാപരമായ നിരവധി ഡ്രോണുകൾ സായുധ സേന കണ്ടെത്തുകയും നേരിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്‌വാ പറഞ്ഞു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചു, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും, നിരന്തരമായ ജാഗ്രത തുടരുമെന്നും സായുധ സേന വ്യക്തമാക്കി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു

ന്യൂയോർക്ക്:1.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ഏറ്റവും വലിയ വിഭാഗമായ ഐബിഎം കൺസൾട്ടിങിലെ ഭൂരിഭ…