Home News റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

0 second read
0
0
1

റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചു.

ദുബൈയില്‍ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത സുരേഷ്, പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഒമാനില്‍ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദുബൈയിലാണ് താമസിച്ചിരുന്നത്

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ്

വാഷിങ്ടണ്‍: അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ട്. സിഐഎയിലേയും നാഷ…