America ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി By Ayyappadas Kumbalathu Posted on 33 seconds ago 0 second read 0 0 1 ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് അനുവദിക്കാമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റ് പറഞ്ഞുവെന്നും തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും 21കാരിയുടെ വെളിപ്പെടുത്തല്‍. ലെബനന് സ്വദേശിയായ യുവതിയുടേതാണ് ആരോപണം. യുഎസ് അധികൃതര്‍ ഇത് തള്ളി. ഐസിഇ ഡിപോര്‍ട്ടേഷന്‍ ഓഫിസര്‍ മാര്‍ക്കല്‍ വാലസിനെതിരെയാണ് പരാതി. തന്റെ അനുവാദമില്ലാതെ സ്പര്‍ശിച്ചുവെന്നും എല്‍ വലേ തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും യുവതി ആരോപിക്കുന്നു. ന്യൂസ് വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ശാരീരിക ബന്ധത്തിന് അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ തടവിലാക്കുമെന്നും നാടുകടത്തുമെന്നും ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി. ഭര്‍ത്താവൊരു കിളവനാണെന്നും ഒന്നിനും കൊള്ളില്ലെന്നും അധിക്ഷേപിച്ചുവെന്നും തന്നോട് സഹകരിച്ചാല്‍ ഗ്രീന്‍ കാര്‍ഡ് നല്‍കാമെന്നും വാലസ് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കുന്നു.
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ട്രംപിന്റെ ഗോൾഫ് കോഴ്സ് നവീകരണ പദ്ധതിക്ക് കോടതിയുടെ താൽക്കാലിക തടസ്സം; ചരിത്രപ്രധാന പാർക്ക് അടച്ചുപൂട്ടരുതെന്ന് ഉത്തരവ്
ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സ്റ്റാർഷിപ്പിനെ റോക്കറ്റ് ടവറിന്റെ കൈകൾ പിടിച്ചെടുത്തു; ചരിത്രനേട്ടവുമായി സ്പേസ് എക്സ്
ഇറാനെതിരായ പുതിയ ആക്രമണത്തിന് സാധ്യത കുറവെന്ന് ട്രംപ്; സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സൈനിക നടപടി ഒഴിവാക്കും
ഇറാനെതിരെ സൈനികാക്രമണത്തിന് തയാറെടുത്ത് അമേരിക്ക :സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് തെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്ക പത്ത് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയതായി …