Home America സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ

സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ

0 second read
0
0
6

ന്യൂയോർക്ക്: പ്രാദേശിക മാധ്യമപ്രവർത്തകരുമായി നടന്ന ഫുട്ബാൾ മത്സരത്തിനിടെ പരിക്കേറ്റ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ നടത്തി. ഏകദേശം 70 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും, 35കാരനായ മേയർ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജോ കാല്വെല്ലോ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം.

പൂർണമായും സുഖം പ്രാപിക്കുമെന്നാണ് മേയർ പ്രതീക്ഷിക്കുന്നതെന്ന് കാല്വെല്ലോ പ്രസ്താവനയിൽ പറഞ്ഞു. ശസ്ത്രക്രിയയിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് സിറ്റി ഹാൾ നന്ദി അറിയിച്ചു. എന്നാൽ ശസ്ത്രക്രിയ നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചോദ്യത്തിന് അധികൃതർ മറുപടി നൽകിയില്ല.

ഡെമോക്രാറ്റായ മംദാനി ഫുട്ബോൾ ആരാധകനാണ്. ആഴ്സണലിനോടുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം, സാമ്പത്തിക ചട്ടലംഘന കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മാഞ്ചസ്റ്റർ സിറ്റിയെയും വിമർശിച്ചിരുന്നു.

 

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ യുദ്ധത്തിന്റെ ആദ്യ ദിവസം തന…