വാക്‌സീന്‍ പടിവാതില്‍ക്കല്‍; ഇന്ത്യയ്ക്ക് വിലങ്ങ് തടിയാകുമോ ശീതീകരണ സംവിധാനം ? വിതരണം ആരംഭിക്കാന്‍ അവസാന വട്ട അനുമതികളും കാത്ത് ഒന്നിലധികം കോവിഡ് വാക്‌സീനുകള്‍ ഇന്ത്യയുടെ പടിവാതിൽക്കല്‍ തന്നെയുണ്ട്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന മറ്റൊരു പ്രശ്‌നമുണ്ട്. വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം. വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്. 100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം … Read More
ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയിൽ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതൽ ശക്തിയാർജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ ഇന്നു വൈകിട്ടോടെ അറിയാം. ബുധനാഴ്ച ഇടുക്കിയിൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, … Read More
വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകാനായിരുന്നു വിജിലൻസ് നീക്കം. എന്നാൽ കൂടിയാലോചനകൾക്കു ശേഷം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും റെയ്ഡ് വിവരങ്ങൾ പുറത്തുവിടരുതെന്നും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അവധിയിലുള്ള സുധേഷ് കുമാർ ഉടൻ തിരിച്ചെത്തണമെന്നു സർക്കാരും ആവശ്യപ്പെട്ടു. റെയ്ഡ് വിവാദമാവുകയും ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു വിജിലൻസിന്റെ ചുവടുമാറ്റം. കെഎസ്എഫ്ഇ മന്ത്രി തോമസ് ഐസക്കിന്റെയും … Read More
കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 നിയമങ്ങൾക്കും കഴിഞ്ഞതായി ‘മൻ കി ബാത്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പണം കൊടുക്കാതെ കർഷകരെ വഞ്ചിക്കുന്ന രീതി ഇനി നടപ്പില്ലെന്ന് മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ ഉദാഹരണ സഹിതം മോദി പറഞ്ഞു. വർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും പാർട്ടികൾ വാഗ്ദാനം ചെയ്തിരുന്നതുമാണ് ഈ നിയമങ്ങൾ.– മോദി ചൂണ്ടിക്കാട്ടി. Read More
ഉപാധി തള്ളി കർഷകർ; നാളെ മുതൽ സംസ്ഥാനങ്ങളിലും സമരം ന്യൂഡൽഹി ∙ ചർച്ചയ്ക്കു തയാറാണെങ്കിലും അതിന് ഉപാധികൾ പറ്റില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച കർഷക സംഘടനകൾ ഡൽഹിയുടെ അതിർത്തികളിൽ കുത്തിയിരിപ്പു സമരം ശക്തമാക്കി. നാളെ മുതൽ സമരം സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഡൽഹി നഗരത്തിലേക്കു സമരം മാറ്റാനുള്ള നീക്കം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. എല്ലാ കർഷക സംഘടനകളോടും ഡൽഹിയിലേക്കെത്താനും സമരത്തിൽ പങ്കെടുക്കാനും സമിതി ആഹ്വാനം ചെയ്തു. ബുറാഡിയെ നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റിയാൽ ചർച്ചയ്ക്കു തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം കർഷകർ … Read More
കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുരുതിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും . പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെസ്ലൻ, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും … Read More
ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്സോഫീസിൽ റെക്കോർഡ് തീർത്തപ്പോൾ അത് തന്റെയും തലവര മാറ്റുമെന്ന് അൻസിബ ചിന്തിച്ചു. എന്നാൽ ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്ന് പറയുന്നു താരം. അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അൻസിബ സിനിമാഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാവാൻ അൻസിബയെ ക്ഷണിക്കുന്നതും. താരത്തിന്റെ ഭാഷയിൽ … Read More
എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം ടൊറന്റോ∙ മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) കുട്ടികൾക്കായി മുത്തശ്ശിക്കഥ പറയൽ മൽസരം ഒരുക്കുന്നു. ഓൺലൈൻ മൽസരത്തിൽ ഒന്നു മുതൽ 12 വരെ ഗ്രേഡിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഇന്നു മുതൽ ഡിസംബർ അഞ്ചു വരെയാണ് മാതൃഭാഷാ വാരാചരണം. മലയാളഭാഷയും സംസ്കാരവും പുതുതലമുറയ്ക്കിടയിലും പ്രചരിപ്പിക്കുകയെന്നതാണ് മാതൃഭാഷാ വാരാചരണത്തിന്റെയും മുത്തശ്ശിക്കഥ പറയൽ മൽസരത്തിന്റെയും ലക്ഷ്യമെന്ന് പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു. ഗ്രേഡ് ഒന്നു മുതൽ അഞ്ച്, ആറ് മുതൽ എട്ട്, ഒൻപത് മുതൽ 12 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മൽസരം. ഓരോ … Read More
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ഷിക്കാഗോ∙ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് കോവിഡ് 19-ന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നു. സമ്മേളനത്തിന്റെ പ്രാരംഭമായി പ്രാര്‍ത്ഥനാശുശ്രൂഷകളും തുടര്‍ന്ന് പൊതുസമ്മേളനവും, നയന മനോഹരങ്ങളായ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, മാര്‍ ജോയി ആലപ്പാട്ട് പിതാവും ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കും. ആഘോഷങ്ങളുടെ നടത്തിപ്പിനായി റവ. ഷിബി വര്‍ഗീസ് (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ് (ജനറല്‍ കണ്‍വീനര്‍), … Read More
ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു ജോയിച്ചന്‍ പുതുക്കുളം ന്യുയോര്‍ക്ക്: കഴിഞ്ഞ ആഴ്ച്ച അമേരിക്കയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി ബീ ക്വിസ് കോബറ്റീഷന്‍ റീജണല്‍ ഫൈനല്‍സില്‍ മലയാളിയായ ഒന്‍പതാം ക്ലാസുകാരന്‍ മാത്യു സി. മാമ്മന്‍ വിജയിയായി. ലോംഗ് ഐലന്‍ഡിലെ ലെവിടൗണ്‍ ഐലന്‍ഡ് ട്രീസ് ഹൈയ്‌സ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്പ്രിംഗില്‍ ഷിക്കാഗോയില്‍ നടക്കേണ്ടിയിരുന്ന റീജണല്‍ ഫൈനല്‍ മല്‍സരം കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ലോകചരിത്രം ആസ്പദമാക്കി ബസ്സര്‍ റൗണ്ടുകള്‍ ഒരുക്കിയാണ്ഹിസ്റ്ററി ബീ മല്‍സരം നടന്നത്. ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകളില്‍ പല റൗണ്ടുകളിലായി നടന്ന മല്‍സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളോട് മാറ്റുരച്ചാണ് മാത്യു … Read More
ഉപാധി തള്ളി കർഷകർ; നാളെ മുതൽ സംസ്ഥാനങ്ങളിലും സമരം ന്യൂഡൽഹി ∙ ചർച്ചയ്ക്കു തയാറാണെങ്കിലും അതിന് ഉപാധികൾ പറ്റില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച കർഷക സംഘടനകൾ ഡൽഹിയുടെ അതിർത്തികളിൽ കുത്തിയിരിപ്പു …