World സംഘർഷ ഭീഷണി:സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ By Ayyappadas Kumbalathu Posted on 1 hour ago 0 second read 0 0 2 ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും നവംബർ 30 വരെ മുഴുവൻ സർവീസുകളും റദ്ദാക്കുന്നത് നീട്ടിയതായി കമ്പനി അറിയിച്ചു. വിദേശ വിമാനക്കമ്പനികൾ സർവീസ് തുടരുന്നുണ്ട്. സംഘർഷത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ വിമാനങ്ങൾ സർവീസ് നീട്ടൽ തുടരുന്നത്.എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ നവംബർ 24 വരെയുള്ളത് 30 വരെ റദ്ദാക്കൽ വീണ്ടും നീട്ടി. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് ഈമാസം അവസാനം വരെ റദ്ദാക്കിയിരുന്നു. ഇൻഡിഗോയുടെ മുഴുവൻ വിമാനങ്ങളും നവംബർ 30 വരെ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ആകാശ എയർ ഡിസംബർ 14 വരെ റദ്ദാക്കൽ നീട്ടിയതായി ട്രാവൽ ഏജൻസികളും അറിയിക്കുന്നുണ്ട്. വിമാന സർവീസുകൾ നീട്ടുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള വിമാനനിരക്ക് വലിയതോതിൽ ഉയർന്നു. നേരത്തെ നേരിട്ടുള്ള സർവീസിന് 15,000 രൂപ മുതലുള്ളത് നിലവിൽ 40,000വും അതിനു മുകളിലും നൽകണം. ഇതോടെ ഉംറ ഗ്രൂപ്പുകൾ ഭൂരിഭാഗവും സേവനം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സൗദി കമ്പനികളും പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പടെ വിവിധ വിദേശ വിമാനക്കമ്പനികളും സർവീസ് തുടരുന്നുണ്ട്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി : പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം വാഷിംഗ്ടൺ : അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ …