ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ് വാഷിങ്ടൺ: കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ കരുത്തും തുടർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലയിരുത്തുന്നതിനിടെ, ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, പലിശനിരക്ക് വീണ്ടും വർധിപ്പിക്കണമെന്ന നിലപാടുമായി രണ്ട് ഉദ്യോഗസ്ഥർ തീരുമാനത്തോട് വിയോജിച്ചു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അടിസ്ഥാന ഫെഡറൽ ഫണ്ട് നിരക്ക് 3.75–4 ശതമാനം പരിധിയിൽ നിലനിർത്തി. വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നു തീരുമാനം. 10–2 എന്ന വോട്ടുനിലയിലാണ് തീരുമാനം അംഗീകരിച്ചത്. ഫെഡ് ഗവർണർ ലിസ കുക്കും ക്ലീവ്ലൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്കും പലിശനിരക്ക് … Read More
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് റഷ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങൾ നിർമിച്ച എഐ വ്യാജവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാനായി യഥാർഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ട്. ഒഹായോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണിനെയും ടെക്സസിൽ കെൻ പാക്സ്റ്റണിനെതിരെ മത്സരിക്കുന്ന ജെയിംസ് തലാരിക്കോയെയുമാണ് വ്യാജവീഡിയോകൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രൗണിന്റെ മുൻ ഇന്റേൺ ഹയ അക്ബിക്കിന്റെ ചിത്രമുപയോഗിച്ചുള്ള ഒരു വീഡിയോയിൽ, അവർ നടത്തിയെന്ന തരത്തിൽ … Read More
ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ് വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ … Read More
സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് … Read More
കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി വാഷിങ്ടൺ: കാലിഫോർണിയയിൽ സംശയാസ്പദമായ വോട്ടർമാരുടേതെന്ന് ആരോപിക്കപ്പെടുന്ന 20,000 തപാൽ വോട്ടുകൾ പ്രത്യേകം മാറ്റിവയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം യുഎസ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് രണ്ടിനെതിരെ ഒന്നെന്ന ഭൂരിപക്ഷത്തിലാണ് തിങ്കളാഴ്ച തീരുമാനമെടുത്തത്. ഇതോടെ കേസിൽ തുടർവാദം കേൾക്കുന്നതിനായി വിഷയം ജില്ലാ കോടതിയിലേക്ക് മടങ്ങി. കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ അമേരിക്കൻ പൗരന്മാരല്ലാത്തവരുണ്ടെന്നും ഇവരുടെ വോട്ടുകൾ തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഏകദേശം 20,000 പേരുടെ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് അവരുടെ പൗരത്വം … Read More
മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ … Read More
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് പിന്തുണയുമായി രംഗത്തെത്തിയത്. നെതന്യാഹുവിനെ പോരാളിയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെ ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ പൂർത്തിയാക്കാൻ നെതന്യാഹുവിന് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി Read More
ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പകരം പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളും സംഘടനകളുമായും കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഗ്ലോബൽ നോർക്ക കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. Read More
ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ് ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തി. അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേൽ സൈന്യം തയ്യാറാണെന്നും നെതന്യാഹു … Read More
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തി ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റണ്‍ഓഫില്‍ (രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയ്ക്ക് പരാഡയപ്പെട്ടു. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയില്‍ തുടരാന്‍ ജനവിധി നേടിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ബൊൽസൊനാരോയ്ക്ക് 48.23 ശതമാനം വോട്ടാണ് നേടാനായത്. ബോൽസൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച … Read More
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം
കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം …