World ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു By Ayyappadas Kumbalathu Posted on 23 seconds ago 0 second read 0 0 1 ജിദ്ദ: ഇന്ത്യൻ വിമാന കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ, ഫ്ലൈനാസ് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ദമ്മാമിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്. കൂടാതെ റിയാദിൽനിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഫ്ലൈനാസ് വിമാനങ്ങളുണ്ടാകും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് യാത്രക്കാർക്കായി ഈ വിവരങ്ങൾ പങ്കുവെച്ചത്. അതേസമയം, സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇന്ത്യൻ വിമാന കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ ഒക്ടോബർ 31 വരെ നിർത്തിവെച്ചിരുന്ന സർവീസുകൾ ഇപ്പോൾ നവംബർ 14 വരെയാണ് നീട്ടിയത്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം റൂട്ടുകൾ നവംബർ ഏഴ് വരെയും ജിദ്ദ റൂട്ട് ഒക്ടോബർ 31 വരെയും റദ്ദാക്കിയിട്ടുണ്ട്. ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ളത് നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ സാക്രമെന്റോ : നിർമിതബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് യു.എസ് സംസ്ഥാനമായ …