America ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനെ രാസ വന്ധ്യംകരണത്തിന് വിധിച്ച് കോടതി By Ayyappadas Kumbalathu Posted on 4 hours ago 0 second read 0 0 2 ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിനെ രാസ വന്ധ്യംകരണത്തിന് വിധിച്ച് കോടതി. ലൂസിയാന സ്വദേശിയും മുൻ പൊലീസ് ഉദ്യോഗസ്ഥനും അഗ്നിരക്ഷാ പ്രവർത്തകനുമായ കെഡ്രിയോൺ കെ. വില്യംസിനാണ് (31) കോടതി ഈ അപൂർവ ശിക്ഷ വിധിച്ചത്. അമേരിക്കയിൽ ഇത്തരത്തിലൊരു ശിക്ഷയ്ക്ക് വിധേയനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ. എട്ട് മുതൽ 11 വയസുവരെ പ്രായമുള്ള നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വില്യംസിനെതിരെ നടപടിയുണ്ടായത്. താൻ അഗ്നിരക്ഷാ പ്രവർത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ന്യൂ റോഡ്സിലെ അഗ്നിരക്ഷാ നിലയങ്ങളിലും സ്വന്തം വീട്ടിലും വെച്ചാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്. പീഡന ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും ചെയ്തിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, പ്രായപൂർത്തിയാകാത്തവരോടുള്ള അശ്ലീല പെരുമാറ്റം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഒക്ടോബർ ഒന്നിനാണ് കേസിൽ ജൂറി വിധി പുറപ്പെടുവിച്ചത്. ലൂസിയാന നിയമപ്രകാരം പീഡനക്കേസുകളിൽ തടവുശിക്ഷ നിർബന്ധമാണെങ്കിലും, പ്രതിക്ക് മറക്കാനാകാത്ത ശിക്ഷ ഉറപ്പാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് തടവിന് പുറമെ രാസ വന്ധ്യംകരണവും വിധിച്ചത്. അസംപ്ഷൻ പാരിഷ് സ്വദേശിയായ കരോൾ റേ ക്ലാർക്കാണ് അമേരിക്കയിൽ നിർബന്ധിത ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തിന് വിധിക്കപ്പെട്ട ആദ്യ വ്യക്തിയെന്ന് 23-ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് അറ്റോർണി റിക്കി ബാബിൻ വ്യക്തമാക്കി. മരുന്നുകൾ നൽകി ലൈംഗിക തൃഷ്ണ ഇല്ലാതാക്കുകയും ലൈംഗിക ഉദ്ധാരണശേഷി നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കെമിക്കൽ കാസ്ട്രേഷൻ അഥവാ രാസ വന്ധ്യംകരണം. ചില യൂറോപ്യൻ രാജ്യങ്ങളിൽ ലൈംഗിക പീഡനക്കേസുകളിലെ പ്രതികൾ കടുത്ത ശിക്ഷ ഒഴിവാക്കാനായി സ്വമേധയാ ഇതിന് വിധേയരാകാറുണ്ട്. പോളണ്ടിൽ 15 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഈ ശിക്ഷ നൽകാറുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുണ്ട്.
ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനെ രാസ വന്ധ്യംകരണത്തിന് വിധിച്ച് കോടതി
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ് വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. …