America നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി By Ayyappadas Kumbalathu Posted on 5 hours ago 0 second read 0 0 5 വാഷിങ്ടൺ: നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കി യു.എസ് ആഭ്യന്തരസുരക്ഷ വകുപ്പ് കഴിഞ്ഞ ജൂലൈയിൽ പുറത്തിറക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി. വിദ്യാർഥികൾക്ക് പുറമെ ഗവേഷകർ, മാധ്യമ പ്രവർത്തകർ എന്നിവർക്കും തങ്ങാവുന്ന കാലാവധി പരിമിതപ്പെടുത്തുന്നതായിരുന്നു നിർദേശം. നിർദേശം ഏകപക്ഷീയവും ആർത്തിപിടിച്ചതും അധികാര ദുർവിനിയോഗവുമാണെന്ന് ബോസ്റ്റൺ ഫെഡറൽ ജഡ്ജി ഇ. ഡെന്നിസ് സെയ്ലർ പറഞ്ഞു. നിയന്ത്രണങ്ങൾക്ക് കാരണം വ്യക്തമാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. അതുമൂലമുള്ള അധിക ചെലവും വ്യക്തമാക്കാനായില്ല. വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് വിദ്യാഭ്യാസ അവസരം ഒരുക്കൽ നിരുത്സാഹപ്പെടുത്തുന്നതാണ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ നടപടിയെന്നും യു.എസ് കോൺഗ്രസ് അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് രാജ്യത്ത് തങ്ങാവുന്ന കാലാവധി പരിധിയില്ലാത്ത വർഷങ്ങളെന്നത് 240 ദിനങ്ങളാക്കിയിരുന്നു. ചൈനീസ് മാധ്യമ പ്രവർത്തകർക്ക് ഇത് 90 ദിവസവും. പഠനം പൂർത്തിയാക്കി രാജ്യം വിടാനുള്ള ഇളവ് സമയം 60 ദിനമായിരുന്നത് 30 ദിവസവുമാക്കിയിരുന്നു. ഭാഷാപഠന കോഴ്സുകൾക്ക് ചേർന്നവർക്ക് താമസിക്കാവുന്ന പരമാവധി സമയം 24 മാസവുമാക്കിയിരുന്നു. ഉത്തരവ് യു.എസിലെ ഇന്ത്യൻ സംഘടനകൾ സ്വാഗതം ചെയ്തു. ആഭ്യന്തര വകുപ്പ് നിർദേശത്തിന് കഴിഞ്ഞ സെപ്റ്റംബറിൽ ബോസ്റ്റൺ കോടതി ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വകുപ്പ് അപ്പീൽ കോടതിയിലെത്തിയെങ്കിലും പൂർണമായി തള്ളി.
നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ …