America ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയെന്ന് സർവേ By Ayyappadas Kumbalathu Posted on 2 hours ago 0 second read 0 0 3 വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയും വ്യാപകമായ വോട്ടർ അമർഷവും ശക്തമാവുന്നതായി പുതിയ സർവേ ഫലം. ഉയർന്ന ജീവിതച്ചെലവും പോക്കറ്റ് ചോർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത വെല്ലുവിളിയാകുന്നത്. അസോസിയേറ്റഡ് പ്രസ്-നോർക് സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചിന്റേതാണ് ഈ കണക്കുകൾ. വ്യാഴാഴ്ച പുറത്തുവിട്ട സർവേ പ്രകാരം, രാജ്യത്തിന്റെ ഭരണം മുന്നോട്ടുപോകുന്ന രീതിയിൽ ഗൗരവകരമായ മാറ്റമോ അല്ലെങ്കിൽ ‘സമ്പൂർണ്ണമായ അട്ടിമറിയോ’ വേണമെന്നാണ് പങ്കെടുത്ത 1,100ലധികം അമേരിക്കൻ മുതിർന്ന പൗരന്മാരിൽ 80 ശതമാനവും ആവശ്യപ്പെടുന്നത്. നവീകരണത്തിനായി രാജ്യത്ത് വലിയൊരു നിയമനിർമാണ മാറ്റം വേണമെന്ന വികാരം റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസിലെ ഭൂരിപക്ഷ സാധ്യതകൾക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.
കളിക്കളത്തിന് വിട പറഞ്ഞ് മെസി കാൽപന്തിനെ ജീവിതമാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ …