America ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിൽ വെടിവയ്പ് : 4 പേർ കൊല്ലപ്പെട്ടു By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 വാഷിങ്ടൻ: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി സന്ദേശം ലഭിച്ചയുടൻ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 459 വിദ്യാർഥികളാണുള്ളത്. എഫ്ബിഐയുടെ പോർട്ട്ലാൻഡ് ബ്യൂറോ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് എഫ്ബിഐ അധികൃതർ പറഞ്ഞു. സ്കൂളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒറിഗൺ ഗവർണർ ടൈന കോടെക് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച …