ഒഹായോയിലെ ഡാറ്റാ സെന്റർ പദ്ധതികൾക്ക് പിന്തുണയുമായി ട്രംപ്; സെനറ്റ് തിരഞ്ഞെടുപ്പും ചർച്ചയിൽ വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പദ്ധതികൾക്കായി ഒഹായോയിൽ നിർമിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡാറ്റാ സെന്ററുകൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഒക്ടോബർ 3ന് ഒഹായോയിലെ വാൻഡാലിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപ് പദ്ധതികളെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഡാറ്റാ സെന്റർ പദ്ധതികൾ നടപ്പാക്കുന്നതിനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും അനുബന്ധ നിക്ഷേപങ്ങൾക്കും ഡാറ്റാ സെന്ററുകൾ നിർണായകമാണെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഡാറ്റാ സെന്റർ പദ്ധതികൾ തടയുന്നത് അമേരിക്കയ്ക്ക് … Read More
ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കി വാഷിങ്ടൺ: ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ രാജ്യം വിടാനുള്ള നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് യുഎസ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 28ന് 81-ാമത് യുഎൻ പൊതുസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇറാൻ പ്രതിനിധി സംഘത്തോട് അമേരിക്ക വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘത്തിലെ രണ്ട് അംഗങ്ങൾ ന്യൂയോർക്കിൽ തന്നെ തുടരുന്നതായി യുഎസ് അധികൃതർ കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 2ന് ഇക്കാര്യം ഇറാൻ … Read More
അമേരിക്ക–റഷ്യ ചർച്ചകളിൽ ബഹുകോടി ഡോളറിന്റെ എണ്ണ ഇടപാടും പരിഗണനയിൽ വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും റഷ്യയും തമ്മിൽ നടക്കുന്ന ചർച്ചകൾക്കിടെ ബഹുകോടി ഡോളറിന്റെ എണ്ണ ഇടപാടും പരിഗണനയിലെന്ന് റിപ്പോർട്ട്. റഷ്യൻ എണ്ണക്കമ്പനിയായ ലുകോയിൽ (Lukoil)ന്റെ അന്താരാഷ്ട്ര ആസ്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതയുള്ള ഇടപാടാണ് ചർച്ചകളുടെ ഭാഗമായി ഉയർന്നിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലുകോയിൽ വിവിധ രാജ്യങ്ങളിലായി കൈവശം വച്ചിരിക്കുന്ന എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയ ആസ്തികളാണ് ഇടപാടിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഇടപാട് യാഥാർഥ്യമാകണമെങ്കിൽ അമേരിക്കൻ സർക്കാരിന്റെയും റഷ്യൻ സർക്കാരിന്റെയും അനുമതി ആവശ്യമാണ്. നിലവിൽ അന്തിമ … Read More
എച്ച്-1ബി വിസ പദ്ധതിയിലെ ദുരുപയോഗത്തിനെതിരെ ജെ.ഡി. വാൻസ് എച്ച്-1ബി വിസ പദ്ധതിയിലെ ദുരുപയോഗത്തിനെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും രംഗത്ത്. പദ്ധതി പൂർണമായി ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എയർഫോഴ്സ് 2ൽ നിന്ന് ‘റിയൽ അമേരിക്കൻ വോയ്സ്’ന് നൽകിയ അഭിമുഖത്തിലാണ് വാൻസ് എച്ച്-1ബി പദ്ധതിയെ രൂക്ഷമായി വിമർശിച്ചത്. വാൻസിന്റെ നിലപാടിന് പിന്തുണയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും രംഗത്തെത്തി. പദ്ധതി പൂർണമായും തകരാറിലാണെന്നും നിലവിൽ അത് തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ … Read More
കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്. ശ്രീലേഖ തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് ബിജെപി കൗണ്‍സിലറും മുന്‍ ഡിജെപിയുമായ ആര്. ശ്രീലേഖ രാജിവെച്ചു. മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറി. ഇതോടെ കോർപ്പറേഷൻ ഭരണത്തിൽ ബിജെപി വെട്ടിലായിരിക്കുകയാണ്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പിലായിരുന്നു ആര്. ശ്രീലേഖ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം വി.വി രാജേഷിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും ശ്രീലേഖയെ തഴയുകയുമായിരുന്നു. പിന്നീട് പാർട്ടിയോട് അതൃപ്തിയിലായിരുന്ന ശ്രീലേഖ, പല വേദികളിലും തന്റെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം പിടിച്ചത്. … Read More
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ. സൈനികരെ അയച്ചതിനും യുദ്ധം മൂലമുണ്ടായ വിലവർധനയ്ക്കും കാരണം ഡോണൾഡ് ട്രംപാണെന്നാണ് വിമർശനം. സൈനികരുടെ മരണസംഖ്യ മറച്ചുവെക്കുന്നത് ട്രംപ് തുടരുകയാണെന്നും. ഇറാനിൽ ട്രംപ് തിരഞ്ഞെടുത്ത നിയമവിരുദ്ധ യുദ്ധത്തിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കുകയാണെന്നുമാണ് യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ്റെ വിമർശനം. യുദ്ധത്തിനുള്ള ധനസഹായം അമേരിക്കൻ കോൺഗ്രസ് തടയണമെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ വാൻ ഹോളൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് സെനറ്റർ … Read More
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ സാക്രമെന്റോ : നിർമിതബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് യു.എസ് സംസ്ഥാനമായ കാലിഫോർണിയ. ഇത്തരമൊരു നിർണായക നിരോധനം ഏർപ്പെടുത്തുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറിയതായി ഗവർണർ ഗവിൻ ന്യൂസം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ചുള്ള നിരീക്ഷണവും ജീവനക്കാരുടെ ശുചിമുറികളിൽ എ.ഐ പവേഡ് നിരീക്ഷണം നടത്തുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. ‘നോ റോബോ ബോസസ് ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം, സ്ഥാപനങ്ങൾ പിരിച്ചുവിടൽ അടക്കമുള്ള കാര്യങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മാത്രമായി ഉപയോഗിക്കുന്നത് തടയുന്നു. തൊഴിലാളികൾക്കെതിരെയുള്ള നടപടികളിൽ എ.ഐ … Read More
ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക. അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ആ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് ഇന്ന് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്കിൽ … Read More
ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക പാരിസ്: അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസൽ ശേഖരം പുറത്തെടുത്തില്ലെങ്കിൽ, യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി പൂർണ്ണമായി നിരോധിക്കുമെന്ന് ഫ്രാൻസിനും ജർമ്മനിക്കും മുന്നറിയിപ്പ് നൽകി അമേരിക്ക. ആഗോള തലത്തിൽ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ ലഭ്യത കൂട്ടാനും വില നിയന്ത്രിക്കാനുമാണ് ട്രംപ് ഭരണകൂടം യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ 120 ദശലക്ഷം ബാരൽ ഡീസൽ ശേഖരം വിപണിയിലേക്ക് എത്തിക്കാൻ യു.എസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ … Read More
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്സെത്ത് വിശേഷിപ്പിച്ചു. വിര്‍ജീനിയയിലെ മറൈന്‍ കോര്‍പ്സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10 … Read More
“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ് വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് …