Home America ഇനി മലയാളത്തിൻ്റെ മുഖം : മലയാളിയായ നിത്യ രാമന്‍ ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു

ഇനി മലയാളത്തിൻ്റെ മുഖം : മലയാളിയായ നിത്യ രാമന്‍ ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു

1 second read
0
0
1

ലോസാഞ്ചലസ്: മലയാളിയായ നിത്യ രാമന്‍ അമേരിക്കയിലെ ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുടെ സ്ഥാനാര്‍ഥിയായിരുന്നു 45-കാരിയായ നിത്യ രാമന്‍. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കാരന്‍ ബാസിനെയാണ് നിത്യ പരാജയപ്പെടുത്തിയത്.

കേരളത്തില്‍ ജനിച്ച നിത്യ രാമന്‍ അച്ഛന്‍ വെങ്കിട്ടരാമന്റെ സ്വദേശമായ തിരുവനന്തപുരത്തും അമ്മ സുധയുടെ സ്വദേശമായ തൃശൂരുമാണ് കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന്‍ വെങ്കിട്ടരാമന്‍ കെല്‍ട്രോണിലും അമ്മ സുധ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമാണ് തൊഴിലെടുത്തിരുന്നത്. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. നടനനികേതനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എല്‍കെജി.മുതല്‍ ഒന്നാംക്ലാസുവരെ പഠനം.

ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് നിത്യ ഭരതനാട്യം പഠിച്ചിട്ടുണ്ട്. 2010-ല്‍ ഹോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ വാലി ചന്ദ്രശേഖരനുമൊത്തുള്ള വിവാഹം ബെംഗളൂരുവില്‍ വച്ചായിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയറായി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ലോസാഞ്ചലസ് മേയറായി മലയാളിയായ നിത്യ രാമന്‍ എത്തുന്നത്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കും

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാ…