ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ് വാഷിങ്ടണ്‍: ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും, ആണവ പദ്ധതികളിൽ നിന്ന് പിന്മാറുകയും, ‘ഭീകരവാദത്തിനുള്ള’ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന് എതിരെയുള്ള നിലപാട് ശക്തമാക്കിയത്. ‘ഇറാനിലെ ഭരണകൂടം മോശമായി പെരുമാറുന്നത് അവർ ശക്തരോ ആത്മവിശ്വാസമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് അവർ ദുർബലരും നിരാശരുമായതുകൊണ്ടാണ്’- ട്രംപ് പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിന്നാൽ, … Read More
മാധ്യമ ബഹിഷ്കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ് വാഷിങ്ടണ്‍: മാധ്യമ ബഹിഷ്കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ട്രംപ് ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ മുഴുവൻ പേര് ‘ട്രംപ് ടിവി: ദി എസന്‍ഷ്യല്‍ സ്റ്റേഷന്’ എന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലിലൂടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളെ കുറിച്ച് പൊതുജനത്തിന് അറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ട്രംപിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ പ്രമുഖ യുഎസ് ടിവി നെറ്റ്വര്ക്കുകള് തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. ജൂലായ് … Read More
വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. പതിവ് റൊട്ടേഷൻ അനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎൻഎൻ-നായിരുന്നു. യു.എൻ. ജനറൽ അസംബ്ലിക്കായി ട്രംപ് ന്യൂയോർക്കിലേക്ക് പോകുമ്പോൾ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കുകൂടി ലഭ്യമാക്കേണ്ടതും സിഎൻഎൻ ആയിരുന്നു. എന്നാൽ ഞായറാഴ്ച … Read More
റഷ്യ-യുക്രെയ്ന് യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ് വാഷിങ്ടൺ: റഷ്യ-യുക്രെയ്ന് യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. യുദ്ധം കാരണം ലോകം മുഴുവന്‍ ദുരിതമനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രതിമാസം 25,000 പേരുടെ ജീവന് നഷ്ടമാകുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സൈനികരാണെന്നും എത്ര ലജ്ജാകരമായ സാഹചര്യമാണിതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധം കാരണം റഷ്യയ്ക്ക് അവരുടെ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെന്നാണ് ട്രംപ് പറയുന്നത്. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന സെലന്‍സ്കിയുമായി … Read More
കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും തിരുവനന്തപുരം:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്. രാവിലെ 9:45-ഓടെ വിമാനം വിമാനത്താവളത്തിലെത്തും. കഴിഞ്ഞ ആഗസ്റ്റ് 28നാണ് കൊലപാതകം നടന്നത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിയാണ് കൊലപാതകം നടത്തിയത്. പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിന്റെ പിടിയിലാണ്. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഏറ്റുവാങ്ങിയ ശേഷം … Read More
“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ് വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ് ട്രംപ് വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് തുറന്നടിച്ചത്. ഇറാൻ യുദ്ധത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലാണ് താനെന്നും ട്രംപ് പറഞ്ഞു. ഇറാനെ സംബന്ധിച്ച് തന്റെ മുന്നിലുള്ള മൂന്ന് വഴികളെ കുറിച്ച് ട്രംപ് വിശദീകരിച്ചു രാജ്യത്തെ നശിപ്പിക്കാനോ, സാമ്പത്തികമായി … Read More
അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ് വാഷിങ്ടൺ: ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ യുദ്ധം ശക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തില്ലെന്നാണ് ട്രംപ് അവകാശവാദം. ‘ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും’ പ്രസിഡന്റ് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ യുദ്ധത്തെ അഭിസംബോധന ചെയ്തു. ഇറാനെ ഇല്ലാതാക്കുകയോ സാമ്പത്തികമായി തകര്‍ക്കുകയോ അല്ലെങ്കില്‍ കരാറില്‍ എത്തിച്ചേരുകയോ ആണ് ഏക വഴിയെന്ന് … Read More
നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പ് നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി വാഷിങ്ടൺ : സ്വന്തം രാജ്യവുമായി ബന്ധമില്ലാത്ത മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നാടുകടത്തലിനെതിരെ പ്രതികരിക്കാൻ അവസരവും നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി. നാടുകടത്തപ്പെടുന്ന രാജ്യത്ത് പീഡനമോ മറ്റ് ഗുരുതരമായ അപകടങ്ങളോ നേരിടേണ്ടിവരുമെന്ന് ഭയപ്പെടുന്നവർക്ക് അത് ചോദ്യം ചെയ്യാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി. യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫസ്റ്റ് സർക്യൂട്ടിലെ മൂന്നംഗ ബെഞ്ചാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നയത്തിനെതിരെ ഏകകണ്ഠമായി വിധി പറഞ്ഞത്. മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുമ്പോൾ വളരെ കുറച്ച് മുൻകൂർ … Read More
എഐ ഉപദേഷ്ടാവിനെയും ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി ട്രംപ് വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ ഉപദേഷ്ടാവിനെ നിയമിക്കാനും എഐ ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ ഉപദേശകന് ‘എഐ സാർ’ (AI Czar) എന്നറിയപ്പെടുന്ന പദവി സൃഷ്ടിക്കുമെന്നാണ് തൻ്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ രണ്ട് പദ്ധതികളും എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. ‘ഈ അതിശയകരമായ വ്യവസായത്തിന്റെ വളർച്ചയെ ഒരു തരത്തിലും തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യില്ല. പകരം, അതിനെ നാം സംരക്ഷിക്കുകയും സഹായിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. … Read More
എച്ച്-1ബി നിയന്ത്രണം നീട്ടി ട്രംപ് അമേരിക്കയിൽ ജോലി ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രഫഷണലുകളെയും ഐ.ടി ഉദ്യോഗാർത്ഥികളെയും സംബന്ധിച്ച് ഏറ്റവും നിർണായകമാണ് എച്ച്-1ബി വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. എച്ച്-1ബി വീസ പ്രോഗ്രാമിലെ നിയന്ത്രണങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വർഷത്തേക്ക് കൂടി നീട്ടി. സെപ്റ്റംബർ 18-ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ച ഈ നീട്ടൽ, 2027 സെപ്റ്റംബർ 21 വരെ പ്രാബല്യത്തിലുണ്ടാകും. യു.എസിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ചില എച്ച്-1ബി ജീവനക്കാർക്ക് 100,000 ഡോളർ പണമടയ്ക്കണം എന്ന നിബന്ധനയാണ് ഈ ഉത്തരവിലെ പ്രധാന ഘടകം. എച്ച്-1ബി ഗുണഭോക്താക്കളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരായതിനാൽ, ഈ … Read More
പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനവും അതിസംരക്ഷിതവുമായ ഭൂഗർഭ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് …