Home News അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ

1 second read
0
0
1

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് 2021ൽ കടുത്ത ആത്മീയ പ്രതിസന്ധി നേരിടേണ്ടിവന്നെന്നും മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായും വെളിപ്പെടുത്തൽ. വത്തിക്കാൻ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ് എന്ന പേരില്‍ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് ഡയറി പുറത്തിറങ്ങിയത്. 1963-ൽ അന്തരിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയ്ക്ക് ശേഷം ഡയറിക്കുറിപ്പുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെടുന്ന മാർപാപ്പയാണ് ഫ്രാൻസിസ്.

2025 ഏപ്രിലിൽ അന്തരിക്കുന്നതിന് മുമ്പ് 12 വർഷം കത്തോലിക്കാ സഭയെ നയിച്ച അർജന്റീനക്കാരനായ മാർപാപ്പയുടെ ആന്തരിക ഭയങ്ങൾ, അരക്ഷിതാവസ്ഥകൾ, സ്വപ്നങ്ങൾ, പ്രലോഭനങ്ങൾ എന്നിവയാണ് ഡയറിയിലുള്ളത്. 1992 മുതൽ 2024 വരെയുള്ള കാലയളവിലെ കുറിപ്പുകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മാർപ്പാപ്പയുടെ ആത്മീയ പീഡകളുടെയും പിശാചുമായി നേരിട്ടുള്ളതും സ്പർശിച്ചറിയാനാകുന്നതും ഭയാനകവുമായ കൂടിക്കാഴ്ചകളുടെയും വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങൾ. മൂന്നുതവണ ചെകുത്താനെ ദർശിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തേത് ഒരു കാർ യാത്രയിലായിരുന്നു. രണ്ടാമത്തേത് ഒരു കുർബാനയ്ക്കിടെ ഗായകസംഘത്തിന് മുകളിൽ നിലയുറപ്പിച്ച നിലയിലും മൂന്നാമത്തേത് വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തിനിടെയുമായിരുന്നു. റോമൻ കൂരിയയുടെ ഭരണവുമായി ബന്ധപ്പെട്ട ചില സന്ദർഭങ്ങളിലും പിശാചിന്റെ സാന്നിധ്യം മാർപാപ്പ അനുഭവിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

“റോമിൽ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ ഒരു യോഗത്തിലായിരുന്നു. ഞാൻ അവനെ കണ്ടു, വിജയിയെപ്പോലെയും എല്ലാം കൈവശപ്പെടുത്തിയതുപോലെയുമുള്ള അവന്റെ ശബ്ദം കേട്ടു. ‘ഇപ്പോൾ എനിക്ക് വേണ്ടതെല്ലാം ലഭിച്ചു,’ എന്നാണ് അവൻ പറഞ്ഞത്.” 2021 ജനുവരി 24-ലെ കുറിപ്പിൽ പിശാചിന്റെ വാക്കുകളായി ഫ്രാൻസിസ് മാർപ്പാപ്പ ഉദ്ധരിക്കുന്നു.

പിശാചിന്റെ “ഭീഷണിപ്പെടുത്തുന്ന” കണ്ണുകൾ തനിക്ക് മറക്കാനാവില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ എഴുതി. ആ ശബ്ദവും ഓർമയിൽനിന്ന് മായുന്നില്ല. ശക്തമായ പരുക്കൻ സ്വരം. എല്ലാം കീഴടക്കിയ ഒരു വിജയിയുടേതുപോലുള്ള ശബ്ദമായാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം എഴുതി.

ചെകുത്താനുമായുള്ള കണ്ടുമുട്ടലുകളുടെ ആഘാതത്തിൽനിന്ന് സ്വയം മോചിതനാകാൻ കർത്താവ് അവസരം നൽകിയെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.. “നരകത്തിന്റെ കവാടങ്ങൾ” കണ്ടതിന്റെ വിവരണവും ഡയറിയിലുണ്ട്. 2018 ജൂണിലെ ഒരു രാത്രി ഉറങ്ങാനൊരുങ്ങുമ്പോൾ നരകത്തിലേക്കുള്ള പ്രവേശനകവാടം കണ്ടതായി ഫ്രാൻസിസ് എഴുതി. “അത് എന്നെ ഭയപ്പെടുത്തി” എന്നു കുറിച്ച അദ്ദേഹം “ജപമാലയെ ആയുധമായി എടുത്തു” എന്നും വ്യക്തമാക്കി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാ…