സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ. ഹിന്ദുവിരുദ്ധവും വംശീയാധിക്ഷേപം നിറഞ്ഞതുമായ പ്ലക്കാർഡുകളുമായെത്തിയാണ് ഒരുസംഘം അക്രമം നടത്തിയത്. ശനിയാഴ്ച സിയാറ്റിൽ സെന്റർ ആർമറിയിലായിരുന്നു സംഭവം. ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനായി നിരവധി ഇന്ത്യൻ കുടുംബങ്ങൾ ഇവിടെയെത്തിരുന്നു. അവർക്കിടയിലേക്കാണ് ഇവർ പ്ലക്കാർഡുകളുമായി എത്തിയത്. കൺസർവേറ്റീവുകളായ ജെയ്ക്ക് ലാങ്, തോമസ് അലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി എത്തിയതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുദ്രാവാക്യം മുഴക്കിയെത്തിയ പ്രതിഷേധക്കാരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പിന്നാലെ പ്രതിഷേധക്കാരെ പുറത്താക്കി. സംഭവത്തിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവരെ നാടുകടത്തൂ, … Read More
വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ. വാഷിങ്ടണിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സേവനങ്ങളെയും സംഭാവനകളെയും പരിപാരിക്കിടെ ഗവർണർ പ്രശംസിച്ചു. സ്റ്റേറ്റ് ലെജിസ്ലേറ്റിവ് കെട്ടിടത്തിൽവെച്ചായിരുന്നു ആഘോഷം. ഞായറാഴ്ച വാഷിങ്ടൺ സ്റ്റേറ്റ് ദീപാവലി ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്ന ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വാഷിങ്ടൺ സ്റ്റേറ്റിലേതാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. സ്റ്റേറ്റിന്റെ സമഗ്ര പുരോഗതിയിൽ ഈ സമൂഹം നൽകിയ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ജനറലും സെനറ്റർ മങ്ക … Read More
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ് വാഷിംഗ്ടൺ : മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരെയും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെയും രാഷ്ട്രീയ അനുയായികളെയും ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് കർശന നിർദ്ദേശം നൽകി. ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് “ഏറ്റവും ഉയർന്ന തലത്തിലുള്ള ഭീഷണിപ്പെടുത്തി പണം തട്ടൽ” ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട നീണ്ട പ്രസ്താവനയിലൂടെയാണ് ട്രംപ് അതൃപ്തി പരസ്യമാക്കിയത്. യാതൊരുവിധ നിയമപരമായ കാരണങ്ങളുമില്ലാതെ … Read More
ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു : വെനസ്വേലന്‍ പൗരൻ അറസ്റ്റിൽ വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റംചുമത്തി വെനസ്വേലന്‍ പൗരനെ വൈറ്റ് ഹൗസിന് സമീപത്തുനിന്ന് യുഎസ് സീക്രട്ട് സര്‍വീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ ക്രിനോസ് എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിന് രാത്രിയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടതിനെത്തുടര്‍ന്നാണ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം … Read More
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 20 ദശലക്ഷം ഡോളർ അഥവാ 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാമിലൂടെയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾ എവിടെയൊക്കെയാണ്, അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പദ്ധതികളുടെ ബ്ലൂപ്രിന്റുകൾ, പ്രധാന ആണവ ശാസ്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് വിവരങ്ങളാണ് അമേരിക്ക പ്രധാനമായും തേടുന്നത്. ഇറാന്റെ ആണവ നീക്കങ്ങളെ നിർവീര്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർണായക വിവരങ്ങൾ … Read More
വാഷിങ്ടണിലെ ട്രംപ് ആർച്ച് നിർമാണത്തിന് തടയിട്ട് ഫെഡറൽ ജഡ്ജി വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപ് ഭരണകൂടം വാഷിങ്ടണില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഉയരമേറിയ സ്മാരക ആര്‍ച്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഫെഡറല്‍ ജഡ്ജി ടാന്യ ചുട്കനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാഷണല്‍ ക്യാപിറ്റല്‍ പ്ലാനിങ് കമ്മീഷന്‍ 8-4 വോട്ടുകള്‍ക്ക് ഈ പദ്ധതിക്ക് അനുമതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് ജഡ്ജിയുടെ സ്റ്റേ ഉത്തരവ്. നിര്‍മാണം ആരംഭിച്ചാല്‍ അത് നഗരത്തിലെ ഗതാഗതത്തെയും അത്യാഹിത സേവനങ്ങളെയും ബാധിക്കുമെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും … Read More
ഇനി മലയാളത്തിൻ്റെ മുഖം : മലയാളിയായ നിത്യ രാമന്‍ ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു ലോസാഞ്ചലസ്: മലയാളിയായ നിത്യ രാമന്‍ അമേരിക്കയിലെ ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുടെ സ്ഥാനാര്‍ഥിയായിരുന്നു 45-കാരിയായ നിത്യ രാമന്‍. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കാരന്‍ ബാസിനെയാണ് നിത്യ പരാജയപ്പെടുത്തിയത്. കേരളത്തില്‍ ജനിച്ച നിത്യ രാമന്‍ അച്ഛന്‍ വെങ്കിട്ടരാമന്റെ സ്വദേശമായ തിരുവനന്തപുരത്തും അമ്മ സുധയുടെ സ്വദേശമായ തൃശൂരുമാണ് കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന്‍ വെങ്കിട്ടരാമന്‍ കെല്‍ട്രോണിലും അമ്മ സുധ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമാണ് തൊഴിലെടുത്തിരുന്നത്. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. നടനനികേതനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എല്‍കെജി.മുതല്‍ ഒന്നാംക്ലാസുവരെ പഠനം. ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് … Read More
ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കും യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉപദേഷ്ടാവ് പദവിയും ഒഴിഞ്ഞേക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച റൂബിയോ, കാലാവധികഴിയും വരെ തുടരുമെന്ന് വ്യക്തമാക്കി. മിഡ് ടേം പിടിച്ചതോടെ അടുത്ത പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. അപ്രതീക്ഷിതമായി കിട്ടിയ വന്‍വിജയം ബോണസായെടുത്ത് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. ‘അഫോര്‍ഡബിലിറ്റി ആന്‍ഡ് അക്കൗണ്ടബിലിറ്റി’ എന്ന മുദ്രാവാക്യവുമായി ഡെമോക്രാറ്റുകള്‍ മുന്നോട്ടുപോകും. ട്രംപിനെതിരെ ഇംപീച്ച് മെന്റ് സാധ്യതകളില്ലെങ്കിലും വിശ്വസ്തരില്‍ പലരെയും തെറിപ്പിക്കാന്‍ ഇനി … Read More
യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിവിധ രാജ്യങ്ങളിൽ വൻ സുരക്ഷാ പരിശോധനകളാണ് നടന്നത്. ഹൈബ്രിഡ് ആക്രമണങ്ങളും അട്ടിമറി നീക്കങ്ങളും സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആശങ്ക ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങൾ. സംഭവത്തിൽ റഷ്യയുടെയും ഇറാന്‍റെയും പങ്കിനെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഇത് തള്ളിക്കളഞ്ഞിട്ടുണ്ട് പോളിഷ് വിമാനക്കമ്പനിയായ എൽ.ഒ.ടിയിൽ രണ്ട് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. വാർസോയിൽ നിന്ന് ബ്രസ്സൽസിലേക്ക് പോയ വിമാനം സുരക്ഷിതമായി ഇറക്കുകയും പരിശോധനയിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. പാരീസിലേക്ക് ടേക്ക് … Read More
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ന്യൂയോർക്ക് : യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ വിജയം സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേടിയ വൻ വിജയം (ബ്ലൂ വേവ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനവിരുദ്ധ നിലപാടുകൾക്കുമുള്ള കൃത്യമായ ജനവിധിയാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന ഈ രാഷ്ട്രീയ മുന്നേറ്റം അമേരിക്കയിലുടനീളമുള്ള സാധാരണക്കാരുടെ വിജയമാണെന്ന് മംദാനി അഭിപ്രായപ്പെട്ടു. “രാജ്യത്തെ … Read More
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി വാഷിങ്ടൻ : ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 2009ൽ …