World സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 4 റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പരിഷ്കാരം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കച്ചവട കരാറുകൾ, സപ്ലൈ, ഏജൻസി ഇടപാടുകൾ, ചെക്കുകൾ തുടങ്ങി വാണിജ്യ രംഗത്തെ ഒട്ടുമിക്ക മേഖലകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ‘മർച്ചന്റ്’ എന്ന വാക്കിന്റെ നിർവചനം ലളിതമാക്കിയ പുതിയ നിയമം, വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. മറ്റ് വ്യാപാരികളെ ദ്രോഹിക്കുന്ന തെറ്റായ പ്രവണതകൾ തടയാനും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പൂർണ സംരക്ഷണം നൽകുന്നതിനൊപ്പം, കണക്കുപുസ്തകങ്ങൾ ഡിജിറ്റലായോ അറബിക് അല്ലാത്ത ഭാഷകളിലോ സൂക്ഷിക്കാനുള്ള സൗകര്യവും വ്യാപാരികൾക്ക് ലഭിക്കും.
നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ …