Home World ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

0 second read
0
0
4

അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തി ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റണ്‍ഓഫില്‍ (രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയ്ക്ക് പരാഡയപ്പെട്ടു. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയില്‍ തുടരാന്‍ ജനവിധി നേടിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ബൊൽസൊനാരോയ്ക്ക് 48.23 ശതമാനം വോട്ടാണ് നേടാനായത്. ബോൽസൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച ട്രംപ് ഭരണകൂടത്തിനും ലുലയുടെ വിജയം വലിയ തിരിച്ചടിയാണ്. തങ്ങളുടെ നയങ്ങളോട് യോജിക്കുന്ന ലാറ്റിനമേരിക്കയിലെ വലതുപക്ഷ ഗവൺമെന്റുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു പ്രധാന രാജ്യത്തെക്കൂടി ചേർക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് പരാജയപ്പെട്ടത്

Load More Related Articles
Load More By Ayyappadas Kumbalathu
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാ…