America ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു : വെനസ്വേലന്‍ പൗരൻ അറസ്റ്റിൽ By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 8 വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റംചുമത്തി വെനസ്വേലന്‍ പൗരനെ വൈറ്റ് ഹൗസിന് സമീപത്തുനിന്ന് യുഎസ് സീക്രട്ട് സര്‍വീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. റോണി യോര്ഡ്രിക്സ് ഗ്വാനിപ ക്രിനോസ് എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിന് രാത്രിയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടതിനെത്തുടര്‍ന്നാണ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍, വാഷിങ്ടണിലെത്തി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വധിക്കണമെന്ന് തന്റെ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിച്ചതായി തോന്നിയെന്ന് ഇയാള്‍ പറഞ്ഞത്രെ. തുടര്‍ന്നുള്ള പരിശോധനയില്‍ വാഹനത്തിനുള്ളില്‍ മൂന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. വാഹനം മോഷ്ടിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ വലിയൊരു അപകടസാധ്യതയാണ് ഒഴിവാക്കാനായതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന് പ്രതികരിച്ചു. 2024 മാര്‍ച്ചില്‍ ടെക്സസ് വഴിയാണ് ക്രിനോസ് അമേരിക്കയിലെത്തിയതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെത്തുടര്‍ന്ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗം ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ നിലവില്‍ യുഎസ് മാര്‍ഷല്‍സ് സര്‍വീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ വൈറ്റ് ഹൗസ് നേരിട്ട് പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിനോടും യുഎസ് സീക്രട്ട് സര്‍വീസിനോടും ഉന്നയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു
ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കി വാഷിങ്ടൺ: ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കിയതായി …