ഇനി മലയാളത്തിൻ്റെ മുഖം : മലയാളിയായ നിത്യ രാമന് ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു ലോസാഞ്ചലസ്: മലയാളിയായ നിത്യ രാമന് അമേരിക്കയിലെ ലോസാഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ സ്ഥാനാര്‍ഥിയായിരുന്നു 45-കാരിയായ നിത്യ രാമന്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കാരന് ബാസിനെയാണ് നിത്യ പരാജയപ്പെടുത്തിയത്. കേരളത്തില്‍ ജനിച്ച നിത്യ രാമന് അച്ഛന് വെങ്കിട്ടരാമന്റെ സ്വദേശമായ തിരുവനന്തപുരത്തും അമ്മ സുധയുടെ സ്വദേശമായ തൃശൂരുമാണ് കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന് വെങ്കിട്ടരാമന് കെല്‍ട്രോണിലും അമ്മ സുധ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമാണ് തൊഴിലെടുത്തിരുന്നത്. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. നടനനികേതനത്തില് പ്രവര്‍ത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എല്‍കെജി.മുതല്‍ ഒന്നാംക്ലാസുവരെ പഠനം. ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് … Read More
ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കും യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉപദേഷ്ടാവ് പദവിയും ഒഴിഞ്ഞേക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച റൂബിയോ, കാലാവധികഴിയും വരെ തുടരുമെന്ന് വ്യക്തമാക്കി. മിഡ് ടേം പിടിച്ചതോടെ അടുത്ത പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. അപ്രതീക്ഷിതമായി കിട്ടിയ വന്‍വിജയം ബോണസായെടുത്ത് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. ‘അഫോര്‍ഡബിലിറ്റി ആന്‍ഡ് അക്കൗണ്ടബിലിറ്റി’ എന്ന മുദ്രാവാക്യവുമായി ഡെമോക്രാറ്റുകള്‍ മുന്നോട്ടുപോകും. ട്രംപിനെതിരെ ഇംപീച്ച് മെന്റ് സാധ്യതകളില്ലെങ്കിലും വിശ്വസ്തരില്‍ പലരെയും തെറിപ്പിക്കാന്‍ ഇനി … Read More
യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിവിധ രാജ്യങ്ങളിൽ വൻ സുരക്ഷാ പരിശോധനകളാണ് നടന്നത്. ഹൈബ്രിഡ് ആക്രമണങ്ങളും അട്ടിമറി നീക്കങ്ങളും സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആശങ്ക ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങൾ. സംഭവത്തിൽ റഷ്യയുടെയും ഇറാന്റെയും പങ്കിനെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഇത് തള്ളിക്കളഞ്ഞിട്ടുണ്ട് പോളിഷ് വിമാനക്കമ്പനിയായ എൽ.ഒ.ടിയിൽ രണ്ട് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. വാർസോയിൽ നിന്ന് ബ്രസ്സൽസിലേക്ക് പോയ വിമാനം സുരക്ഷിതമായി ഇറക്കുകയും പരിശോധനയിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. പാരീസിലേക്ക് ടേക്ക് … Read More
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ന്യൂയോർക്ക് : യു.എസ് മിഡ്ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ വിജയം സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേടിയ വൻ വിജയം (ബ്ലൂ വേവ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനവിരുദ്ധ നിലപാടുകൾക്കുമുള്ള കൃത്യമായ ജനവിധിയാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന ഈ രാഷ്ട്രീയ മുന്നേറ്റം അമേരിക്കയിലുടനീളമുള്ള സാധാരണക്കാരുടെ വിജയമാണെന്ന് മംദാനി അഭിപ്രായപ്പെട്ടു. “രാജ്യത്തെ … Read More
ഇറാന് യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് വാഷിങ്ടണ്‍: ഇറാന് യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ആണവായുധം സ്വന്തമാക്കാതിരിക്കാന്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഇറാന് യുദ്ധം വിലക്കയറ്റുമുണ്ടാക്കിയെന്നത് ഒരു പരിധിവരെ ശരിയാണ്. താന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ജയിച്ചിരുന്നേനെ എന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെങ്കിലും ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനമുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇറാന് യുദ്ധമാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി … Read More
തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന് യുദ്ധമെന്ന് ജെഡി വാന്‍സ് വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന് യുദ്ധമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. യുദ്ധമാണ് തോല്ക്കാന് കാരണമെന്നാണ് വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്. പക്ഷേ യുദ്ധത്തിന് ഇപ്പോഴും ന്യായീകരണം ഉണ്ടെന്നും വാന്‍സ് പറയുന്നു. റിപ്പബ്ലിക്കന്മാര്ക്ക് തിരിച്ചടി നേരിട്ടത് അവരുടെ അനുയായികള്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടല്ലെന്ന് വാന്‍സ് എക്സില്‍ പങ്കുവച്ച ദീര്‍ഘമായ പ്രസ്താവനയില്‍ പറഞ്ഞു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്തവരില്‍ ഗണ്യമായ ഒരു വിഭാഗം, ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായി തിരിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍മാരുടെ എതിര്‍പ്പിന് പിന്നിലെ നാല് … Read More
ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. ന്യൂയോർക്ക് : യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനത്തിന്റെ ചുവപ്പ് കാര്‍ഡ്. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. സെനറ്റില്‍ പത്തൊന്‍പതും ഹൗസില്‍ 220 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ മുന്നിലാണ്. താന്‍ ബാലറ്റില്‍ ഇല്ലാതിരുന്നതിനാലാണ് തോറ്റതെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. Also Read: ‘വീറ്റോ’ കാട്ടി പേടിപ്പിച്ച് ട്രംപ്; ഫലം അംഗീകരിക്കുന്നതായും പ്രതികരണം; യുഎസില്‍ പുതിയ പോർമുഖം പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി. 94 വര്‍ഷങ്ങള്‍ക്ക് ശേഷം … Read More
അമേരിക്കയില്‍ കനത്ത പോളിങ് വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. വെര്‍മോണ്ട് അടക്കമുള്ള കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. ഇനിയുള്ള രണ്ടുവര്‍ഷം യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനകൂടിയാണ്. വോട്ടെണ്ണല്‍ ഇന്ത്യന്‍ സമയം രാവിലെ 11.30ന് അവസാനിക്കും. ഔദ്യോഗിക ഫലം ഇന്ന് ഉച്ചയോടെ അറിയാം. നിലവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ സര്‍വേ ഫലങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. സെനറ്റ് … Read More
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുൾക്ക് വന്‍ മുന്നേറ്റം വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകളുടെ വന്‍ മുന്നേറ്റം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം. ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്കറിനെയാണ് പരാജയപ്പെടുത്തിയത്. … Read More
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: മികച്ച പോളിംങ് വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ രാജ്യത്ത് അനിശ്ചിതത്വം ശക്തം. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു വർഷമായി നടത്തിയ ശ്രമങ്ങളും റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുമെന്ന സൂചനകളും ആശങ്ക വർധിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കണക്കുകൾ ഇത്തവണ മറികടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ട്രംപിന്റെ തുടർച്ചയായ ആരോപണങ്ങൾക്കിടയിലും ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് … Read More
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പ് നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി വാഷിങ്ടൺ : സ്വന്തം രാജ്യവുമായി ബന്ധമില്ലാത്ത മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നാടുകടത്തലിനെതിരെ …