വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാൻ. നേരത്തെ പരീക്ഷിച്ചിട്ടില്ലാത്ത മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അത് കപ്പലിൽ പതിച്ചെന്നുമാണ് ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി വെളിപ്പെടുത്തിയത്. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ആക്രമണത്തിൽ പരിക്കേറ്റവരെ ഒഴിപ്പിക്കാനും കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്താനും അമേരിക്ക അയൽരാജ്യങ്ങളിലെ തുറമുഖങ്ങളുടെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇറാന്റെ ഈ അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കയ്ക്ക് സൈനിക സംവിധാനങ്ങൾ കടത്തിവിടാൻ … Read More
സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ ന്യൂയോർക്ക്: പ്രാദേശിക മാധ്യമപ്രവർത്തകരുമായി നടന്ന ഫുട്ബാൾ മത്സരത്തിനിടെ പരിക്കേറ്റ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ നടത്തി. ഏകദേശം 70 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും, 35കാരനായ മേയർ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജോ കാല്വെല്ലോ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം. പൂർണമായും സുഖം പ്രാപിക്കുമെന്നാണ് മേയർ പ്രതീക്ഷിക്കുന്നതെന്ന് കാല്വെല്ലോ പ്രസ്താവനയിൽ പറഞ്ഞു. ശസ്ത്രക്രിയയിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് സിറ്റി ഹാൾ നന്ദി അറിയിച്ചു. എന്നാൽ ശസ്ത്രക്രിയ നടന്ന സ്ഥലത്തെക്കുറിച്ചുള്ള … Read More
യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ജോലികൾക്കിടെ കഴിഞ്ഞ മാസമാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. കണ്ടെത്തൽ പ്ലാറ്റ്ഫോമിലുടനീളം തടസ്സമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇതോടെ സെൻസിറ്റീവ് ആയ ഡാറ്റയെ അപകടത്തിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹാക്കർമാർ സോഫ്റ്റ് വെയർ ദുർബലത മുതലെടുത്ത് നിയന്ത്രണ സംവിധാനം കൈവശപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തി. ആരാണ് ഹാക്കിംഗിന് പിന്നിലെന്നോ, എത്ര ആഴത്തിലാണ് നുഴഞ്ഞുകയറ്റം നടന്നതെന്നോ, ഏതെങ്കിലും ഡാറ്റ മോഷ്ടിക്കപ്പെട്ടതാണോ എന്നോ വ്യക്തമല്ല. സംഭവത്തെപ്പറ്റി അമേരിക്കൻ വ്യോമസേന ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വ്യോമസേനയുടെ ഐടി ആവശ്യങ്ങൾക്കായുള്ള ഒരു ഏകജാലക സംവിധാനമായി 2017-ലാണ് … Read More
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു വാഷിങ്ടൺ / ബാഗ്ദാദ്: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളെയും ഇതിനായി പ്രേരിപ്പിച്ചതായും, വെനിസ്വേല ഒപെക്കിനുള്ള വാർഷിക അംഗത്വ ഫീസ് അടയ്ക്കുന്നത് അമേരിക്ക തടഞ്ഞതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഒപെക്കിന്റെ അഞ്ച് സ്ഥാപക അംഗങ്ങളിൽപ്പെട്ട രണ്ട് പ്രധാന രാജ്യങ്ങളെ തന്നെ സംഘടനയിൽ നിന്ന് അടർത്തിമാറ്റാനുള്ള അമേരിക്കയുടെ നീക്കമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. എണ്ണവില കൃത്രിമമായി ഉയർത്തി നിർത്തുന്നുവെന്ന് ആരോപിച്ച് ഒപെക്കിനെതിരെ … Read More
നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും അടിയന്തരാവസ്ഥ അമേരിക്കയില്‍ നാശംവിതച്ച് കൊടുങ്കാറ്റ്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കാറ്റിൽ ജനജീവിതം ദുരിതത്തിലായി. വിമാന ഗതാഗതം താറുമാറായ സാഹചര്യമാണ്. രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളെ ബാധിച്ചു. ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ഇല്ല. താങ്ക്സ് ഗിവിങ് പരേഡ് മാറ്റിവെച്ചു കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കൊടുങ്കാറ്റിൽ ജനജീവിതം ദുസഹമായി. കനത്ത കാറ്റിലും മഴയിലും വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായതോടെ ഒൻപത് ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും … Read More
സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ റിയാദ്: സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ. മേഖലയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കൽ തുടങ്ങിയത്. രണ്ടുമാസത്തോളം നിർത്തിവെച്ച വിമാന സർവീസുകൾ ആരംഭിക്കാനാവുമെന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. ഇൻഡിഗോ, കാലിക്കറ്റ്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്കും, മുംബൈയിൽ നിന്നും മദീനയിലേക്കും സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ … Read More
കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം. നാല് പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഒരു സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരൻ, രണ്ട് ഇറ്റാലിയൻ പൗരന്മാർ, ഒരു പാകിസ്താൻ പൗരൻ എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി. ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്ക്. കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ ശത്രുതാപരമായ നിരവധി ഡ്രോണുകൾ സായുധ സേന കണ്ടെത്തുകയും നേരിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് സ്റ്റാഫ് … Read More
ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു ന്യൂയോർക്ക്:1.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ഏറ്റവും വലിയ വിഭാഗമായ ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കാൻ ഐബിഎം തീരുമാനിച്ചു. ബാധിക്കപ്പെടുന്ന എച്ച്-1ബി വിസ ജീവനക്കാർക്ക് യുഎസിന് പുറത്തുള്ള ഐബിഎം തസ്തികകളിലേക്ക് മാറുകയോ അല്ലെങ്കിൽ 2026 ഡിസംബർ 31-നകം കമ്പനി വിടുകയോ ചെയ്യാം. വിദേശ സാങ്കേതിക നിയമനങ്ങൾക്കും എച്ച്-1ബി വിസകൾക്കുമെതിരെ യുഎസ് ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ നീക്കം. മാനേജർമാർക്ക് പങ്കുവെച്ച രേഖയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. കമ്പനി ഈ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. … Read More
യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ് ന്യൂഡൽഹി: യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്. എന്നാൽ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും പുതിയ നികുതി ബാധകമായിരിക്കും. ഇതോടെ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്ക് സ്മാർട്ട്ഫോൺ വിഭാഗത്തിലെ ഇളവ് വലിയ ആശ്വാസമാകും. സ്മാർട്ട്ഫോണുകൾ, അളന്ന് പാക്ക് ചെയ്ത മരുന്നുകൾ, പേറ്റന്റ് മരുന്നുകൾ എന്നിവയാണ് താരിഫിൽനിന്ന് ഒഴിവാക്കിയത്. അതിന് പുറമേ സ്റ്റീൽ, അലുമിനിയം, കോപ്പർ, വാഹനങ്ങൾ, വാഹനഭാഗങ്ങൾ, മര ഉൽപ്പന്നങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും പുതിയ താരിഫിൽ ഇളവുണ്ട്. എന്നാൽ ഇവയ്ക്ക് നേരത്തേ സെക്ഷൻ 232 പ്രകാരം ഏർപ്പെടുത്തിയ താരിഫ് തുടരും. പുസ്തകങ്ങൾ, … Read More
റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചു. … Read More
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഏജൻ്റിനെതിരെ പരാതി ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് അനുവദിക്കാമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍റ് പറഞ്ഞുവെന്നും തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച് …