America ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 6 വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ സൗദിയുടെ കാര്യത്തിൽ ഏറെ സഹായിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്തു തരം സഹായമാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. യമൻ യുദ്ധത്തിൽ അമേരിക്ക ഇടപെടാത്തത് അബ്രഹാം അക്കോഡിലേക്ക് സൗദി അറേബ്യയെ എത്തിക്കുന്നതിനാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി അറേബ്യയെ നിർബന്ധിതമാക്കുകയായിരുന്നു ലക്ഷ്യം. സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
‘നിന്റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒരു പ്രണയബന്ധമാണ് ബോളിവുഡ് നടീനടന്മാരായ മലൈക അറോറയും അര്ജുന് കപൂറും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള …