മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ് കൊച്ചി: മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്.ഐ.ടി പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. എസ്.ഐ.ടി രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രത്യക്ഷനടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്. Read More
എം വി ഗോവിന്ദന് ശാസന, വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശാസന. ഗോവിന്ദന് എതിരായ ശാസന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന്. സെക്രട്ടറിയെന്ന നിലയിലുള്ള പോരായ്മകളിലാണ് എം വി ഗോവിന്ദനെ ശാസന. എം എ ബേബിയുടെ പ്രസംഗത്തിലാണ് ഗോവിന്ദന് എതിരായ നടപടി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ സെക്രട്ടറിക്ക് വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്വമുണ്ടെന്ന് എംഎ ബേബി. ശൈലിയിൽ തിരുത്തൽ വേണമെന്ന് പിണറായി വിജയന് നിർദേശം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇഡിക്ക് എതിരെ പ്രമേയം … Read More
കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ട് : വീണയ്ക്ക് എതിരെ കുരുക്ക് മുറുക്കി ഇഡി തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെന്നും ഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റിയാസിൻ്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് … Read More
അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വാഷിങ്ടൺ: അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി അമേരിക്ക ചർച്ചകൾ നടത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം താനായിരിക്കും എടുക്കുകയെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പരാജയത്തിലേക്ക് നീങ്ങുന്ന ഇറാൻ ഒരു കരാറിലെത്താൻ വേഗത്തിലും ശക്തമായും ആഗ്രഹിക്കുന്നു. അമേരിക്ക ഇറാനുമായി ചർച്ചകൾക്ക് തയ്യാറാകണമോ എന്നത് ഞാൻ തീരുമാനിക്കും. അതിനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് തുറന്ന മനസ്സാണ് എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ‘ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം … Read More
വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടി. അതേസമയം, പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതിക്ക് കേന്ദ്ര വിഹിതം അനുവദിച്ചു. ഇന്ന് രാത്രി മുതൽ ഈ വൈദ്യുതി ലഭ്യമായിത്തുടങ്ങും. ഡിസംബർ 31 വരെ ലഭ്യത തുടരും. സംസ്ഥാന സർക്കാരിൻ്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എത്ര ഉയർന്ന തുക നൽകിയും വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് … Read More
വിമാന അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ടോം ടിഫാനി വാഷിംഗ്ടൺ : വിസ്കോൺസിൻ ഗവർണർ സ്ഥാനാർത്ഥിയും യുഎസ് കോൺഗ്രസ് അംഗവുമായ ടോം ടിഫാനി സഞ്ചരിച്ച ചെറിയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വോസോ തടാകത്തിൽ അടിയന്തിരമായി ഇറക്കി. ശനിയാഴ്ച രാത്രി എഞ്ചിൻ തകരാറിലായതിനെ തുടർന്ന് തടാകത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട ടിഫാനിക്കും പൈലറ്റിനും നിസ്സാര പരിക്കുകൾ മാത്രമാണ് ഉള്ളത്. ലാ ക്രോസ് കൗണ്ടിയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ബീച്ച്ക്രാഫ്റ്റ് K35 വിമാനം വോസോ ഡൗൺടൗൺ എയർപോർട്ടിൽ ഇറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് തകരാറിലായത്. അപകടത്തിന് തൊട്ടുപിന്നാലെ 911-ൽ വിളിച്ച് സഹായം … Read More
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. നിലവില്‍ സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികളിലേക്കാണ് ബോര്‍ഡ് കടന്നിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ … Read More
പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് എം.വി. ഗോവിന്ദൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മാർഗരേഖ അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എന്തൊക്കെ തിരുത്തലുകൾ വേണമെന്നത് പരസ്യമായി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന, കേന്ദ്ര കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനം പുതിയ … Read More
യെമന്‍ സര്‍ക്കാരിന് എതിരെയുള്ള ആക്രമണത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി ഡോണള്‍ഡ് ട്രംപ് വാഷിങ്ടണ്‍: യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന് എതിരെയുള്ള പോരാട്ടത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ വിളിച്ചാണ് ഹൂതികള്‍ ആവശ്യങ്ങള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ തെക്കന്‍ യെമന്‍ അതിര്‍ത്തിയിലുള്ള പ്രദേശത്ത് ഹൂതികളുടെ ഷെല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍ അറിയിച്ചു. യെമന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ചെങ്കടല്‍ തീരത്തെ നിയന്ത്രണം പൂര്‍ണമായും ഹൂതികള്‍ പിടിച്ചെടുത്തു. ഹൂതികള്‍ക്ക് എതിരെ പടിഞ്ഞാറന്‍ തീരത്ത് യെമന്റെ വ്യോമാക്രമണവും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ സൗദി അറേബ്യയും ഹൂതികളും തമ്മില്‍ … Read More
കാലിഫോർണിയയിൽ ഇന്ത്യൻവംശജ വെടിയേറ്റ് മരിച്ചു കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ – ആർക്കേഡ് പ്രദേശത്തെ പെനേര ബ്രെഡ് റെസ്റ്റോറന്‍റിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ യുവാവ് കാറിനുള്ളിൽ വച്ച് സ്വയം നിറയൊഴിച്ചു. റെസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന ശാലിനി താക്കൂറിനെ മാസങ്ങളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന രോഹിത് (22) എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം റെസ്റ്റോറന്റിന് പുറത്തുവെച്ച് രോഹിതും ശാലിനിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രോഹിത് തോക്കെടുത്ത് ശാലിനിയെ ആക്രമിക്കുകയുമായിരുന്നു. ഭയന്നോടിയ ശാലിനിയെ പിന്തുടർന്ന് രോഹിത് നിരവധി … Read More
എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം ടൊറന്റോ∙ മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) കുട്ടികൾക്കായി മുത്തശ്ശിക്കഥ പറയൽ മൽസരം …