Home America ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.

ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.

2 second read
0
0
1

ന്യൂയോർക്ക് : യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനത്തിന്‍റെ ചുവപ്പ് കാര്‍ഡ്. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. സെനറ്റില്‍ പത്തൊന്‍പതും ഹൗസില്‍ 220 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ മുന്നിലാണ്. താന്‍ ബാലറ്റില്‍ ഇല്ലാതിരുന്നതിനാലാണ് തോറ്റതെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. Also Read: ‘വീറ്റോ’ കാട്ടി പേടിപ്പിച്ച് ട്രംപ്; ഫലം അംഗീകരിക്കുന്നതായും പ്രതികരണം; യുഎസില്‍ പുതിയ പോർമുഖം

 

പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി. 94 വര്‍ഷങ്ങള്‍ക്ക് ശേഷം ആദം ഹാമില്‍ട്ടണിലൂടെ കാന്‍സസ് പിടിച്ചടക്കി. ടെക്സസില്‍ ഡെമോക്രാറ്റ് സെനറ്റര്‍ ജയിക്കുന്നത് 34 വര്‍ഷങ്ങള്‍ക്കുശേഷം. സൗത്ത് കാരലൈനയില്‍ ആനീ ആന്‍ഡ്രൂസിലൂടെ നീലപ്പട കീഴടക്കിയത് 28 വര്‍ഷങ്ങളായി തുടര്‍ന്ന ചുവപ്പന്‍ ആധിപത്യം. നോര്‍ത്ത് കാരലൈനയില്‍ 18 വര്‍ഷങ്ങള്‍ക്കുശേഷം ഡെമോക്രാറ്റുകള്‍ക്ക് ജയം.

ടെക്സിലും അയോവയിലും ഡെമോക്രാറ്റിന്  ഗവര്‍ണര്‍മാരെ കിട്ടി. അങ്ങനെ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന കോട്ടകളിലെല്ലാം റിപ്പബ്ലിക്കന്‍സിന് അടിപതറി. വൈസ് പ്രസിഡ‍ന്റ് ജെ.ഡി.വാന്‍സ് ജയിച്ച ഒഹായോയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോല്‍വിയറിഞ്ഞു. ജോര്‍ജിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായി ഡെമോക്രാറ്റ് നേതാവ് കെയ്ഷ ലാന്‍സ് ബോട്ടംസ്. 435 അംഗ ജനപ്രതിനിധിസഭയില്‍ 218 എന്ന കേവലഭൂരിപക്ഷത്തിനും മുകളിലാണ് ഡെമോക്രാറ്റുകളുടെ ലീഡ്. 100 അംഗ സെനറ്റിലും 51 എന്ന കേവലഭൂരിപക്ഷത്തിന്റെ ലീഡ് മറികടന്നു .

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്കയില്‍ കനത്ത പോളിങ്

വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. വെര്‍മോണ്ട് അ…