World റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു By Ayyappadas Kumbalathu Posted on 3 weeks ago 1 second read 0 0 4 റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ. ഇന്ന് മുതൽ ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം മാറ്റിവെച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുക. ഒക്ടോബർ 31 വരെയുള്ള സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസുകളുള്ളത്. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് സർവീസുകൾ ഉണ്ടാകില്ല. സ്ഥിരീകരിച്ച ബുക്കിങ്ങുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടിക്കറ്റുകളുടെയും വിമാന സർവീസുകളുടെയും നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിമാനക്കമ്പനികൾ നൽകുന്ന നിർദേശങ്ങളും പുതുക്കിയ വിവരങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഓർമ്മിപ്പിച്ചു.
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് : ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജൻ്റിനെതിരെ പരാതി
ട്രംപിന്റെ ഗോൾഫ് കോഴ്സ് നവീകരണ പദ്ധതിക്ക് കോടതിയുടെ താൽക്കാലിക തടസ്സം; ചരിത്രപ്രധാന പാർക്ക് അടച്ചുപൂട്ടരുതെന്ന് ഉത്തരവ്
ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സ്റ്റാർഷിപ്പിനെ റോക്കറ്റ് ടവറിന്റെ കൈകൾ പിടിച്ചെടുത്തു; ചരിത്രനേട്ടവുമായി സ്പേസ് എക്സ്
ഇറാനെതിരായ പുതിയ ആക്രമണത്തിന് സാധ്യത കുറവെന്ന് ട്രംപ്; സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സൈനിക നടപടി ഒഴിവാക്കും
ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു ജോയിച്ചന്‍ പുതുക്കുളം ന്യുയോര്‍ക്ക്: കഴിഞ്ഞ ആഴ്ച്ച അമേരിക്കയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി ബീ ക്വിസ് കോബറ്റീഷന്‍ റീജണല്‍ ഫൈനല്‍സില്‍ …