America കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി By Ayyappadas Kumbalathu Posted on 5 days ago 0 second read 0 0 16 കാലിഫോര്‍ണിയ: 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത 20,000 പേര്‍ക് അമേരിക്കന്‍ പൗരരല്ലെന്നാണ് ട്രംപിന്റെ വാദം. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര ആവശ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഡ്ജിമാര്‍ അത് തള്ളുകയായിരുന്നു. ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ സ്വാധീനമുള്ള ഇടമാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, പൗരന്മാരല്ലാത്തവര് വോട്ട് ചെയ്യുന്നുണ്ടെന്ന ആരോപണത്തിലാണ് ഭരണകൂടം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, പൗരന്മാരല്ലാത്തവര് ഉള്‍പ്പെടെ വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവര്‍ വോട്ട് ചെയ്യുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണെന്ന് വിവിധ പഠനങ്ങളും സംസ്ഥാനതല പരിശോധനകളും വ്യക്തമാക്കുന്നുണ്ട്.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ന്യൂയോർക്ക് : യു.എസ് മിഡ്ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ വിജയം സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ …