News കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു By Ayyappadas Kumbalathu Posted on 3 weeks ago 1 second read 0 0 5 തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന് പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഓം പ്രകാശ് മാഥൂര്‍. ആര്‍എസ്എസ് പ്രചാരക് മുതല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വരെ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1952ല്‍ രാജസ്ഥാനിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂരിന്റെ ജനനം. ജയ്പുരിലെ രാജസ്ഥാന് സര്‍വലാശാലയിലെ ബിരുദ പഠനത്തിന് ശേഷം തന്റെ ഇരുപതാം വയസില്‍ ആര്‍എസ്എസിന്റെ പ്രചാരകായി പൊതുജീവിതത്തിന്റെ തുടക്കം. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിലും വൈകാതെ ബിജെപിയിലും അംഗത്വം. 1975ലെ അടിയന്തരാവസ്ഥ കാലത്ത് 11 മാസക്കാലം ജയില്‍വാസം അനുഭവിച്ചു. 1990-2002 കാലഘട്ടത്തില്‍ രാജസ്ഥാന് ബിജെപിയുടെ ഓര്ഗനൈസേഷന് സെക്രട്ടറിയായി. പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തി.
ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്
ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ് വാഷിങ്ടൺ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്. ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയുടെ …