America അമേരിക്കയില്‍ കനത്ത പോളിങ് By Ayyappadas Kumbalathu Posted on 4 days ago 0 second read 0 0 2 വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. വെര്‍മോണ്ട് അടക്കമുള്ള കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. ഇനിയുള്ള രണ്ടുവര്‍ഷം യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനകൂടിയാണ്. വോട്ടെണ്ണല്‍ ഇന്ത്യന്‍ സമയം രാവിലെ 11.30ന് അവസാനിക്കും. ഔദ്യോഗിക ഫലം ഇന്ന് ഉച്ചയോടെ അറിയാം. നിലവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ സര്‍വേ ഫലങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയ അഞ്ചിടങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഡെലവയര്‍, ഇലിനോയ്സ്, മസാച്ചുസെറ്റ്സ്, റോഡ് ഐലന്‍ഡ്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടത്. ഇതുവരെ ആകെ സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയം കണ്ടു. അഞ്ച് സീറ്റിലാണ് റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചത്.
ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് …