America യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുൾക്ക് വന്‍ മുന്നേറ്റം By Ayyappadas Kumbalathu Posted on 5 hours ago 0 second read 0 0 15 വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകളുടെ വന്‍ മുന്നേറ്റം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം. ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്കറിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമി പിന്നിലാണ്. ഒഹോയില് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ആമി ആക്ടറ്റനാണ് മുന്നില്‍. ആക്ടറ്റന് 60 ശതമാനത്തിലധികം വോട്ട് ഇതിനകം നേടിയിട്ടുണ്ട്. ജോര്‍ജിയയുടെ ഗവര്‍ണറായി കെയ്ഷ ലാന്‍സ് ബോട്ടംസ് തെരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്റയുടെ മുന്‍ മേയറായ കെയ്ഷ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ്.
പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ ഒഹായോ: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധിച്ചയാളുടെ മുടിയെ പരിഹസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒഹായോയിലെ ഷാരൺവില്ലിൽ …