America പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ By Ayyappadas Kumbalathu Posted on 35 seconds ago 0 second read 0 0 1 ഒഹായോ: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധിച്ചയാളുടെ മുടിയെ പരിഹസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒഹായോയിലെ ഷാരൺവില്ലിൽ ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി വാൻസ് സംസാരിക്കുന്നതിനിടെ, സ്യൂട്ടും ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) തൊപ്പിയും ധരിച്ചെത്തിയ ഒരാൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് പ്രതിഷേധിച്ചു. “നിങ്ങൾ ലൈംഗിക കുറ്റവാളികളെ സംരക്ഷിച്ചു” എന്നായിരുന്നു ഇയാളുടെ ആരോപണം. തുടർന്ന് തൊപ്പി ഊരി താഴെയിട്ട പ്രതിഷേധക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്കരികിൽനിന്ന് നീക്കി. സംഭവത്തെത്തുടർന്ന് സദസ്സിൽനിന്ന് ‘യു.എസ്.എ’ മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിഷേധക്കാരൻ മാഗ അനുകൂലിയായി നടിക്കുകയായിരുന്നുവെന്ന് വാൻസ് പരിഹസിച്ചു. തൊപ്പി ഊരിയപ്പോൾ മൂന്നു മാസമായി മുടി കഴുകാത്തയാളാണെന്ന് വ്യക്തമായെന്നും ഇത്തരക്കാർ ഡെമോക്രാറ്റുകൾക്കാണ് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വാൻസിന്റെ പരാമർശം സദസ്സിൽ ചിരിയുണർത്തി. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നോർത്ത് കരോലിനയിൽ നടന്ന പരിപാടിയിലും വാൻസിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് വാൻസ്.
ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ ടെഹ്റാൻ ∙ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത …