Home America കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

0 second read
0
0
8

കാലിഫോര്‍ണിയ: 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത 20,000 പേര്‍ക് അമേരിക്കന്‍ പൗരരല്ലെന്നാണ് ട്രംപിന്റെ വാദം. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര ആവശ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഡ്ജിമാര്‍ അത് തള്ളുകയായിരുന്നു. ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു.

ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ സ്വാധീനമുള്ള ഇടമാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നുണ്ടെന്ന ആരോപണത്തിലാണ് ഭരണകൂടം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, പൗരന്മാരല്ലാത്തവര്‍ ഉള്‍പ്പെടെ വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവര്‍ വോട്ട് ചെയ്യുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണെന്ന് വിവിധ പഠനങ്ങളും സംസ്ഥാനതല പരിശോധനകളും വ്യക്തമാക്കുന്നുണ്ട്.

 

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: മികച്ച പോളിംങ്

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ…