America വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു By Ayyappadas Kumbalathu Posted on 3 weeks ago 2 second read 0 0 11 ഫ്ളോറിഡ: അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒന്‍പത് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യു.എസ്. ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ഷോണ്‍ പി. ഡഫി വ്യക്തമാക്കി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു. ഓസ്റ്റിനില്‍ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട ലീയര്ജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) അറിയിച്ചു. തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം സെക്കന്‍ഡില്‍ നൂറുകണക്കിന് അടി എന്ന നിരക്കില്‍ താഴേക്ക് കുതിക്കുകയായിരുന്നു എന്നാണ് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളും വിമാന സഞ്ചാര വിശകലനങ്ങളും സൂചിപ്പിക്കുന്നത്. വിമാനാപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് പ്രതികൂല കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2000 അടി ഉയരത്തിലേക്ക് പറക്കാന്‍ പൈലറ്റ് അനുമതിയും തേടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ വീടുകള്‍ക്ക് തൊട്ടരികിലൂടെ വിമാനം പതിച്ചു എന്നാണ് വിവരം.
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 20 ദശലക്ഷം ഡോളർ അഥവാ 188 കോടി രൂപ …